വികാരനിർഭരമായി ദിനേശ് കുറ്റിയിൽ അനുസ്മരണം
text_fieldsമനാമ: ബഹ്റൈൻ മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കെ.സി.എ ഹാളിൽ സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ അനുസ്മരണം വികാരഭരിതമായി മാറി. ദിനേശിന്റെ കൂടെ നാടക പ്രവർത്തനത്തിൽ പങ്കാളികളായവരും സുഹൃത്തുക്കളും അനുഭവങ്ങൾ പങ്കുവെച്ചു. ബി.എം.എഫ് പ്രസിഡന്റ് ബാബു കുഞ്ഞിരാമന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആർ. പവിത്രൻ അനുസ്മരണ പ്രഭാഷണം നടത്തി. സമാജം കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറൂഖ്, ബി.കെ.എസ് നാടകവേദി കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ, സാമൂഹിക പ്രവർത്തകൻ കെ.ടി സലിം, ബിജു എം. സതീഷ്, കാമറാമാൻ നന്ദകുമാർ, സംവിധായകനും രചയിതാവുമായ ബെൻ സുഗുണൻ, സുവിത രാകേഷ്, ഐ.വൈ.സി.സി പ്രസിഡന്റ് ജിതിൻ പരിയാരം, രാമത്ത് ഹരിദാസ്, ശശി വടകര, നാടക പ്രവർത്തകരായ ശിവകുമാർ കൊല്ലറോത്ത്, ഹരീഷ് മേനോൻ, വിനയചന്ദ്രൻ നായർ, വിനോദ് ആറ്റിങ്ങൽ, സജു മുകുന്ദ്, വിജു കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കനകരാജ് മായന്നൂർ തയാറാക്കിയ ‘ദിനേശ് കുറ്റിയിൽ ഓർമയിൽ’ എന്ന ഡോക്യൂ ഫിലിം പ്രദർശനവും ഉണ്ടായിരുന്നു. ബി.എം.എഫ്-മീഡിയ രംഗ് ദിനേശ് കുറ്റിയിൽ റേഡിയോ നാടകമത്സരത്തെക്കുറിച്ച് രാജീവ് വെള്ളിക്കോത്ത് വിശദീകരിച്ചു. ആദ്യ സ്ക്രിപ്റ്റ് ഹരീഷിൽനിന്ന് ബി.എം.എഫ് ജോ. സെക്രട്ടറി ജയേഷ് താന്നിക്കലും ബെൻ സുഗുണനിൽനിന്ന് വിനോദ് ആറ്റിങ്ങലും ഏറ്റുവാങ്ങി. ബി.എം.എഫ് ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ സ്വാഗതവും ജയേഷ് താന്നിക്കൽ നന്ദിയും പറഞ്ഞു. ഗണേഷ് നമ്പൂതിരി അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.