അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകും -ശൈഖ് ഖാലിദ്
text_fieldsമനാമ: വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഊന്നൽ നൽകുമെന്ന് ഉപ പ്രധാന മന്ത്രിയും അടിസ്ഥാന സൗകര്യ വികസന മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ. വിവിധ മന്ത്രിമാർക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർധിച്ചുവരുന്ന വികസന ആവശ്യങ്ങൾ നിറേവറ്റുക എന്നതാണ് മന്ത്രാലയത്തിെന്റ മുഖ്യലക്ഷ്യം. ജനങ്ങൾക്കുവേണ്ട ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിന് ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളുണ്ടാകും.
രാജ്യത്ത് കൂടുതൽ നിക്ഷേപ പദ്ധതികൾ കൊണ്ടുവരുന്നതിനും മന്ത്രാലയം മുൻകൈയെടുക്കും. രാജ്യത്തിെന്റ നഗര വികസനം ഈ പദ്ധതികളുടെ ഭാഗമാണ്. പുതിയ ഭവനമേഖലകളും റിയൽ എസ്റ്റേറ്റ്, വ്യവസായ വികസന മേഖലകളിൽ നിക്ഷേപം ഇറക്കാനുള്ള സ്വകാര്യമേഖലയുടെ സന്നദ്ധതയും ഇതിന് ആക്കം കൂട്ടും. മന്ത്രാലയങ്ങളും സർക്കാർ സേവന ഏജൻസികളും തമ്മിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനു ശ്രമങ്ങളുണ്ടാകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.