നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ശമ്പളം മുടങ്ങിയ തൊഴിലാളികൾ
text_fieldsമനാമ: ജി.പി.സെഡിലെ ഒരു സംഘം നിർമാണ തൊഴിലാളികൾ തങ്ങളെ നാട്ടിലേക്ക് മടക്കി അയക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ എത്തി.ഏതാണ്ട് 300 ഒാളം തൊഴിലാളികളാണ് മന്ത്രാലത്തിലെത്തിയതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. േജാലിയിൽ നിന്ന് രാജിവെച്ച 315പേർ നാട്ടിലേക്ക് മടങ്ങാനാകാതെ നിൽക്കുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു. ഇവരിൽ ആറുമാസം മുമ്പ് വരെ രാജിവെച്ചവരുണ്ട്. പലരും വിസയില്ലാതെയാണ് നിൽക്കുന്നത്. ഇതിൽ ഒരാളുടെ പിതാവ് മരിച്ചിട്ട് പോലും പോകാനില്ല. ഇയാൾക്ക് 10 വർഷം സർവീസുണ്ട്. എന്നാൽ ടിക്കറ്റ് മാത്രം നൽകാമെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി തങ്ങൾ ഒാഫിസുകൾ കയറി ഇറങ്ങുകയാണെങ്കിലും പ്രശ്നത്തിന് പരിഹാരമാകുന്നില്ലെന്ന് അവർ പരാതിപ്പെട്ടു. പ്രശ്ന പരിഹാരത്തിെൻറ ഭാഗമായി ജൂണിൽ ജി.പി.സെഡ് 175 ബഹ്റൈനികൾക്കും 600 പ്രവാസികൾക്കും ശമ്പള കുടിശ്ശിക നൽകിയിരുന്നു. ഇതിന് മുമ്പ് പല തവണ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
ജി.പി.സെഡിൽ നിന്ന് ശമ്പള കുടിശ്ശിക ലഭിക്കാനുള്ള തൊഴിലാളികളെ പിന്തുണച്ച് കഴിഞ്ഞ ആഴ്ച ഒാൺലൈൻ പരാതിക്ക് തുടക്കം കുറിച്ചിരുന്നു. ശമ്പളം മുടങ്ങിയ തൊഴിലാളികൾ തെരുവുനായ്ക്കളെ പോലെ ജീവിക്കുകയാണെന്ന് ഇതിെൻറ ആമുഖത്തിൽ പറയുന്നു. വിഷയത്തിൽ സർക്കാറും അന്താരാഷ്ട്ര ഏജൻസികളും ഇടപെടണമെന്നും ആവശ്യപ്പെടുന്നുണ്ട്. പലരുടെയും വിസ പോലും തീർന്നിട്ടുണ്ട്. അവർ ടിക്കറ്റ് കിട്ടിയാൽ നാട്ടിലേക്ക് മടങ്ങാം എന്ന് കരുതി നിൽക്കുകയാണ്. നിലവിൽ ആരും അവരെ സഹായിക്കാനില്ലെന്നും ഇതിൽ പറയുന്നു. ശമ്പളം പരമാവധി ആറുമാസത്തിനകം തന്നുതീർക്കുമെന്ന് സെപ്റ്റംബർ 19ന് അധികൃതരുമായി നടന്ന സംയുക്ത യോഗത്തിൽ തൊഴിലാളി പ്രതിനിധികളെ അറിയിച്ചിരുന്നതായി ഒരാൾ പ്രാദേശിക പത്രത്തോട് പറഞ്ഞു.
ശമ്പളം ലഭിക്കുന്നതുവരെ തുടർ യോഗങ്ങൾ എല്ലാ മാസവും ചേരുമെന്നും പറഞ്ഞിരുന്നു. എന്നാൽ, അത് നടന്നില്ലെന്നും ഇയാൾ പറഞ്ഞു. ഇത്തരം ആരോപണങ്ങൾ തള്ളിയ കമ്പനി പ്രതിനിധി, മുൻ തൊഴിലാളികൾ വേതനം ലഭിക്കാൻ ആറുമാസം കാത്തിരിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.ഒരിക്കൽ മാത്രമാണ് യോഗം റദ്ദാക്കിയതെന്നും അത് മറ്റൊരു ദിവസത്തേക്ക് തൊഴിൽ വിഭാഗം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നടത്താനായാണ് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസാന ഗ്രൂപ്പിലുള്ള 32പേർക്ക് ആനുകൂല്യങ്ങൾ നവംബർ ഏഴിന് നൽകിയിട്ടുണ്ട്. ഇവരെ ഉടൻ നാട്ടിലേക്ക് അയക്കും. ജി.പി.എസുമായി എല്ലാ ബാങ്കുകളും സഹകരിക്കുന്നുണ്ടെന്നും പുതിയ കരാറുകൾക്കായി ശ്രമം നടത്തുന്നുണ്ടെന്നും ഇയാൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.