Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊഴിൽ, താമസ നിയമലംഘനം;...

തൊഴിൽ, താമസ നിയമലംഘനം; 135 പ്രവാസികളെ നാടുകടത്തി

text_fields
bookmark_border
labour market regulatory authority
cancel

മ​നാ​മ: തൊ​ഴി​ൽ, താ​മ​സ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട് ക​ഴി​ഞ്ഞ​യാ​ഴ്ച 135 പ്ര​വാ​സി​ക​ളെ കൂ​ടി നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ. എം.​ആ​ർ.​എ അ​റി​യി​ച്ചു.

ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) 24 സം​യു​ക്ത കാ​മ്പ​യി​നു​ക​ളും 1,430 പ​രി​ശോ​ധ​ന​ക​ളും ഈ ​വ​ർ​ഷം ജ​നു​വ​രി 28നും ​ഫെ​ബ്രു​വ​രി 3നും ​ഇ​ട​യി​ലു​ള്ള കാ​ല​യ​ള​വി​ൽ ന​ട​ത്തി.

പ​തി​നൊ​ന്ന് കാ​മ്പ​യി​നു​ക​ൾ ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ന്നു. മു​ഹ​റ​ഖ് (ആ​റ്), നോ​ർ​ത്തേ​ൺ (അ​ഞ്ച്), സ​തേ​ൺ (ര​ണ്ട്) എ​ന്നി​വ​യാ​ണ് മ​റ്റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ കാ​മ്പ​യി​നു​ക​ളു​ടെ എ​ണ്ണം. ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, ആ​ൻ​ഡ് റ​സി​ഡ​ന്റ്സ് അ​ഫ​​യേ​ഴ്സ്, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് എ​വി​ഡ​ൻ​സ്, എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്, വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം, ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ.

ഈ ​വ​ർ​ഷം ഇ​തു​വ​രെ 627 പ​രി​ശോ​ധ​ന​ക​ളും 10 സം​യു​ക്ത കാ​മ്പ​യി​നു​ക​ളും ന​ട​ന്നു. ഡി​സം​ബ​ർ 31നും ​ജ​നു​വ​രി ആ​റി​നു​മി​ട​യി​ൽ 102 അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും 87 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു.

ജ​നു​വ​രി ഏ​ഴ് മു​ത​ൽ 13 വ​രെ 15 സം​യു​ക്ത പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ളു​ടെ ഭാ​ഗ​മാ​യി 1,159 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. 68 ക്ര​മ​ര​ഹി​ത തൊ​ഴി​ലാ​ളി​ക​ളെ ത​ട​ങ്ക​ലി​ലാ​ക്കു​ക​യും 88 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ, 5,344 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. 530 ക്ര​മ​ര​ഹി​ത തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടു​ക​യും 566 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labour market regularoy athorityViolationsBahrain NewsExpatriates
News Summary - Employment and residency violations; 135 expatriates were deported
Next Story