സി.എച്ച് സെൻററുകൾക്ക് കരുത്തുപകരണം -ഹബീബ് റഹ്മാൻ
text_fieldsമനാമ: ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് എന്നും മാർഗദീപമായ സി.എച്ച് സെൻററുകൾക്ക് തണലേകാൻ കെ.എം.സി.സി ബഹ്റൈൻ സി.എച്ച് സെൻററിന് കരുത്തുപകരണമെന്ന് സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻ പറഞ്ഞു. കെ.എം.സി.സി ബഹ്റൈൻ സി.എച്ച് സെൻറർ സംഘടിപ്പിച്ച പ്രവർത്തകസമിതി യോഗവും യാത്രയയപ്പ് സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം സി.എച്ച് സെൻറർ ഡോർമെറ്ററി നവീകരണത്തിന് എട്ട് ലക്ഷം രൂപയും സി.എച്ച് സെൻറർ കോഴിക്കോട് നിർമിച്ച ഫിസിയോ തെറപ്പി യൂനിറ്റിന് 20 ലക്ഷം രൂപയും ഉൾപ്പെടെ 40 ലക്ഷത്തോളം രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയ കമ്മിറ്റിയെ ഹബീബ് റഹ്മാൻ അഭിനന്ദിച്ചു. ആക്ടിങ് പ്രസിഡൻറ് റഷീദ് ആറ്റൂർ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വൈസ് പ്രസിഡൻറ് റിയാസ് വെള്ളച്ചാലിന് എസ്.വി. ജലീൽ മെമെേൻറാ നൽകി. ബഹ്റൈനിലെ വിവിധ സി.എച്ച് സെൻററുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ത്വരിതപ്പെടുത്താൻ യോഗം തീരുമാനിച്ചു. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സംസ്ഥാന ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, കെ.പി. മുസ്തഫ, റഫീഖ് തോട്ടക്കാര, ഒ.കെ. കാസിം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് സ്വാഗതവും വൈസ് പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.