ഇ.എൻ.ടി മേഖലയിലെ പുരോഗതി ചർച്ചചെയ്ത് ഇ.എൻ.ടി കോൺഗ്രസ്
text_fieldsമനാമ: ബഹ്റൈനിലെ ആദ്യ ഇ.എൻ.ടി കോൺഗ്രസിന് ബഹ്റൈൻ ബേ ഫോർ സീസൺസ് ഹോട്ടലിൽ നടന്നു. റോയൽ മെഡിക്കൽ സർവിസസും സർക്കാർ ആശുപത്രികളും എജുക്കേഷൻ പ്ലസ് ഇവന്റ് ഓർഗനൈസേഷനുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രഭാഷകർ, വിദഗ്ധർ, കൺസൽട്ടന്റുമാർ, ഡോക്ടർമാർ, നഴ്സുമാർ, ശിശുരോഗ വിദഗ്ധർ, മെഡിക്കൽ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഏകദിന പരിപാടി ഉദ്ഘാടനംചെയ്തു.
ആരോഗ്യമന്ത്രി ഡോ. ജലീല അൽ സയ്യിദ്, ഗവൺമെന്റ് ഹോസ്പിറ്റൽസ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ശൈഖ് ഹിഷാം ബിൻ അബ്ദുൽ അസീസ് ആൽ ഖലീഫ, നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) ചീഫ് എക്സിക്യൂട്ടിവ് ഡോ. മറിയം അൽ ജലാഹ്മ എന്നിവർ സന്നിഹിതരായിരുന്നു.
ഇ.എൻ.ടി മേഖലയിലെ പുരോഗതികൾ ചർച്ചചെയ്യുകയും ആശയങ്ങൾ കൈമാറുകയുംചെയ്തു. ഇ.എൻ.ടി സ്പെഷലിസ്റ്റുകളുടെ പ്രഫഷനൽ, അക്കാദമിക് വികസനം സമ്മേളനത്തിന്റെ ലക്ഷ്യമായിരുന്നു. ബഹ്റൈൻ, സ്പെയിൻ, ജർമനി, ഒമാൻ, സൗദി അറേബ്യ, യു.എ.ഇ, ഓസ്ട്രിയ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 40 വിദഗ്ധർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.