പരിസ്ഥിതി സംരക്ഷണത്തിന് ബഹ്റൈൻ ഈജിപ്തുമായി സഹകരണക്കരാര്‍ ഒപ്പിട്ടു
text_fieldsമനാമ: പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ ബഹ്റൈനും ഈജിപ്തും തമ്മില്‍ സഹകരിക്കുന്നത ിനുള്ള കരാറില്‍ ഒപ്പു വെച്ചു. പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാനും ഹമദ് രാജാവിെൻറ പ്രത്യേക പ്രതി നിധിയുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല് ഖലീഫ ബഹ്റൈനെ പ്രതിനിധീകരിച്ചും ഈജിപ്തിനെ പ്രതിനിധീകരിച്ച് പരിസ്ഥിതി കാര്യ മന്ത്രി ഡോ. യാസ്മിന് ഫുആദും കരാറില്‍ ഒപ്പുവെച്ചു. പരിസ്ഥിതി സംരക്ഷണത്തില്‍ ഇരുരാജ്യങ്ങളും ഒന്നിച്ച് നീങ്ങാനും ഇതുമായി ബന്ധപ്പെട്ട പദ്ധതികളില്‍ പരസ്പരം സഹകരിക്കാനും കരാര്‍ വഴിയൊരുക്കും. പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ വൈസ് ചെയര്മാന് ശൈഖ് ഫൈസല്‍ ബിന്‍ റാഷിദ് ആല് ഖലീഫ, വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല് ഖലീഫ, ബഹ്റൈനിലെ ഈജിപ്ത് അംബാസഡര്‍ സുഹ ഇബ്രാഹിം മുഹമ്മദ് റഫ്അത്ത് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിച്ചതായി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല് ഖലീഫ ഒപ്പുവെക്കല്‍ ചടങ്ങ് പൂര്‍ത്തീകരിച്ച ശേഷം നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രാദേശിക, മേഖല, അന്തര്‍ദേശീയ തലങ്ങളില്‍ നടപ്പാക്കുന്ന വിവിധ പരിസ്ഥിതി സംരക്ഷണ പദ്ധതികളുമായി സഹകരിക്കാനും അതുവഴി അന്തരീക്ഷ മലിനീകരണം ലഘൂകരിക്കാനും കരാര്‍ വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വായു, വെള്ളം, മണ്ണ് എന്നിവ മലിനപ്പെടുത്താതെ മുന്നോട്ട് പോയാല്‍ മാത്രമേ ഭാവി തലമുറക്ക് ഭൂമി ബാക്കിയാക്കാന്‍ സാധിക്കുകയുള്ളൂവെന്ന തിരിച്ചറിവ് അനിവാര്യമാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ സുപ്രധാനമായ ഒന്നാണ് പരിസ്ഥിതി സംരക്ഷണം. സുസ്ഥിര വികസന പദ്ധതിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ചര്‍ച്ചകളിലും സമ്മേളനങ്ങളിലും ബഹ്റൈൻ പങ്കെടുക്കുകയും ഫലപ്രദമായ പദ്ധതികള്‍ നടപ്പാക്കുന്നതിന് സാധിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികള്‍ മുന്നോട്ടു വെക്കുന്ന പദ്ധതികളുമായി സഹകരിക്കുന്നതിനും ബഹ്റൈന്‍ ഏറെ താൽപര്യം കാണിച്ചു കൊണ്ടിരിക്കുന്നതായും ഇത് പരിസ്ഥിതി സംരക്ഷണത്തിന് ഏറെ ഗുണകരമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.