ലോക പരിസ്ഥിതിദിനത്തിൽ ബോധവത്കരണവുമായി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
text_fieldsമനാമ: ലോക പരിസ്ഥിതിദിനാചരണത്തിെൻറ ഭാഗമായി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ഓൺലൈനായി പ്രകൃതി സംരക്ഷണത്തിെൻറ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഈ വർഷം ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള പ്രമേയവുമായി ബന്ധപ്പെട്ട് കവിതകൾ, ലേഖനങ്ങൾ, മുദ്രാവാക്യങ്ങൾ, പോസ്റ്ററുകൾ, സസ്യങ്ങളെ പരിപാലിക്കുന്ന ഫോട്ടോകൾ എന്നിവ അയക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നു.
വിദ്യാർഥികളിൽനിന്ന് പരിസ്ഥിതി അവബോധം പ്രചരിപ്പിക്കുന്ന 500ഒാളം സൃഷ്ടികൾ ലഭിച്ചുവെന്ന് പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമിയും റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യറും പറഞ്ഞു. മുമ്പൊരിക്കലുമില്ലാത്തവിധം പരിസ്ഥിതിയെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും വിദ്യാർഥികൾ ബോധവാന്മാരാണെന്നാണ് സൃഷ്ടികൾ വ്യക്തമാക്കുന്നതെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.