Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​ലാ​ല​യം പ​രി​സ്ഥി​തി...

ക​ലാ​ല​യം പ​രി​സ്ഥി​തി ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വി​ജ​യി​ക്ക് സ​മ്മാ​നം ന​ൽ​കി

text_fields
bookmark_border
ക​ലാ​ല​യം പ​രി​സ്ഥി​തി ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വി​ജ​യി​ക്ക് സ​മ്മാ​നം ന​ൽ​കി
cancel
camera_alt

ക​ലാ​ല​യം പ​രി​സ്ഥി​തി ഫോ​​േട്ടാ​ഗ്രഫി മ​ത്സ​ര​വി​ജ​യി​ക്ക് സ​മ്മാ​നം ന​ൽ​കു​ന്നു

മ​നാ​മ: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ന​ട​ത്തി​യ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പ്ര​ജു​ൽ ടി.​പ്ര​കാ​ശി​ന് സ​മ്മാ​നം ന​ൽ​കി. ‘ഇ​ക്കോ വൈ​ബ്’ പ​രി​സ്ഥി​തി കാ​മ്പ​യ​നി​ന്റെ ഭാ​ഗ​മാ​യാ​ണ് ബ​ഹ്റൈ​ൻ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. നി​ര​വ​ധി എ​ൻ​ട്രി​ക​ൾ വ​ന്ന മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച​തും പ​രി​സ്ഥി​തി പാ​ഠ​ങ്ങ​ൾ ന​ൽ​കു​ന്ന​തു​മാ​യ ചി​ത്രം പ്ര​ജു​ലി​ന്റേ​താ​ണെ​ന്ന്‌ ജൂ​റി വി​ല​യി​രു​ത്തി.

ഇ​ക്കോ വൈ​ബ് കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ൾ, ബോ​ധ​വ​ത്ക​ര​ണം, ക്വി​സ് മ​ത്സ​രം തു​ട​ങ്ങി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ൾ ന​ട​ത്തി​യി​രു​ന്നു.ബ​ഷീ​ർ ഓ​ർ​മ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി മാ​ങ്കോ​സ്റ്റി​ൻ എ​ന്ന പേ​രി​ൽ മു​ഹ​റ​ഖ് ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ഗു​ദൈ​ബി​യ്യ​യി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ന് ഒ​ന്നാ​മ​തെ​ത്തി​യ പ്ര​ജു​ലി​ന് ഫി​റോ​സ് തി​രു​വ​ത്ര അ​വാ​ർ​ഡ് ന​ൽ​കി. ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ ശി​ഹാ​ബ് പ​ര​പ്പ, അ​ഡ്വ. ശ​ബീ​ർ, മു​ഹ​മ്മ​ദ് കു​ലു​ക്ക​ല്ലൂ​ർ, ബി​ജി തോ​മ​സ്, ഫ​സ​ൽ ശി​വ​പു​രം, ഷ​ബീ​ർ വ​ട​ക​ര, അ​ഷ്റ​ഫ് മ​ങ്ക​ര, സ്വ​ഫ് വാ​ൻ സ​ഖാ​ഫി, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Environmental Photography Competition Winners Awarded
Next Story