എറണാകുളം അശ്അരിയ ശൽബാന് ജൂബിലി: പ്രഖ്യാപന സമ്മേളനം നടത്തി
text_fieldsമനാമ: ‘മതം, ജ്ഞാനം, ബഹുസ്വരത’ പ്രമേയത്തിൽ ഡിസംബർ 8, 9, 10 തീയതികളിൽ ഇടപ്പള്ളി, ചേരാനല്ലൂർ, ഇമാം അശ്അരി സ്ക്വയറിൽ നടക്കുന്ന അശ്അരിയ്യ ശൽബാൻ ജൂബിലി സമ്മേളനത്തിന്റെ വിളംബരം മനാമ ഐ.സി.എഫ് നാഷനൽ ഓഡിറ്റോറിയത്തിൽ നടന്നു.
ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പ്രഖ്യാപന സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഡയറക്ടറേറ്റ് അംഗവും അശ്അരിയ സംരംഭങ്ങളുടെ ജനറൽ സെക്രട്ടറിയുമായ വി.എച്ച്. അലി ദാരിമി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. ശൽബാന് ജൂബിലി സമ്മേളനത്തിന്റെ പദ്ധതി അവതരണം എസ്.വൈ.എസ് എറണാകുളം ജില്ല പ്രസിഡന്റും അശ്അരിയ സെക്രട്ടറിയുമായ കെ.എസ്.എം. ഷാജഹാൻ സഖാഫി കാക്കനാട് നിർവഹിച്ചു.
നൂറ്റിയമ്പതിലധികം ഹാഫിളുകളും യുവ പണ്ഡിതന്മാരും സനദ് വാങ്ങി കർമരംഗത്തിറങ്ങുന്ന സമ്മേളനത്തിന്റെ ഭാഗമായി, കാലുകൾ മുറിച്ചുമാറ്റിയും അരക്കു താഴെ തളർന്നവർക്കുമായി ശാൽബാൻ വീൽസ് എന്ന പേരിൽ വീൽചെയർ വിതരണം, അശ് അരിയ്യ ഹോപ്സ് എന്ന പേരിൽ വിധവകൾക്കുള്ള പെൻഷൻ സഹായ പദ്ധതി, ഹോസ് ഡ്രോപ്സ് കുടിവെള്ള പദ്ധതി, സ്മയിൽ എന്ന പേരിൽ മാരകരോഗികൾക്കും കിടപ്പുരോഗികൾക്കും മെഡിക്കൽ കാർഡ് വിതരണം, ഖബിൽത്തു എന്ന പേരിൽ വിവാഹ ധനസഹായ പദ്ധതി ഉൾപ്പെടെ 30 ഇന ജീവകാരുണ്യ പദ്ധതികൾ ആയിരങ്ങൾക്കായി സമർപ്പിക്കും.
സമാപന സമ്മേളനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സനദ് ദാനവും സനദ് ദാന പ്രഭാഷണവും നടത്തും. മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.
മനാമയിൽ നടന്ന ബഹ്റൈൻ തല പ്രഖ്യാപന സമ്മേളനത്തിൽ ഐ.സി.എഫ് ഇന്റർനാഷനൽ വൈസ് പ്രസിഡന്റുമാരായ എം.സി. അബ്ദുൽ കരീം ഹാജി, സുബൈർ സഖാഫി, എസ്.എസ്.എഫ് കർണാടക സ്റ്റേറ്റ് പ്രസിഡന്റ് സുഫിയാൻ സഖാഫി എന്നിവർ സംബന്ധിച്ചു. ഐ.സി.എഫ് നാഷനൽ അഡ്മിൻ സെക്രട്ടറി ഷമീർ പന്നൂർ സ്വാഗതവും സംഘടന സെക്രട്ടറി ഷംസു പൂക്കയിൽ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.