മാതൃദിനത്തിൽ ഉപന്യാസ മത്സരം ഒരുക്കി ഇടപ്പാളയം
text_fieldsമനാമ: വിലമതിക്കാനാകാത്ത മാതൃസ്നേഹത്തിനും കരുതലിനും ആദരം പകരാൻ ഇടപ്പാളയം - ബഹ്റൈൻ ലേഡീസ് ആൻഡ് കിഡ്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ‘എന്റെ അമ്മ’ എന്ന വിഷയത്തെ ആസ്പദമാക്കി ഹ്രസ്വ ഉപന്യാസ മത്സരം നടത്തുന്നു.
ബഹ്റൈനിൽനിന്ന് പ്രായഭേദമന്യേ പങ്കെടുക്കാം. മേയ് 14 വരെ രചനകൾ അയക്കാം. തിരഞ്ഞെടുക്കുന്ന മികച്ച വിവരണത്തിന് ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററിന്റെ അനുമോദനവും സമ്മാനവും നൽകും.
നിങ്ങളുടെ സർഗാത്മക സൃഷ്ടികൾ താഴെ കൊടുക്കുന്ന ഇ-മെയിലിലേക്കോ വാട്സ്ആപ് നമ്പറിലേക്കോ അയക്കാവുന്നതാണ്. +973 3453 9650 ,edappalayam.bh@gmail.com. മത്സരത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ഇടപ്പാളയം ബഹ്റൈൻ ഹെൽപ് ലൈൻ നമ്പറുമായി ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പർ: 973 3453 9650.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.