ഗൾഫ് രാജ്യങ്ങൾക്കും യൂറോപ്യൻ യൂനിയനുമിടയിൽ 175 ബില്യൺ ഡോളറിന്റെ വ്യാപാരം
text_fieldsമനാമ: ഗൾഫ് രാജ്യങ്ങൾക്കും യൂറോപ്യൻ യൂനിയനുമിടയിൽ 2021-2022 കാലയളവിൽ 175 ബില്യൺ ഡോളറിന്റെ ചരക്കിടപാടുകൾ നടന്നതായി യൂറോപ്യൻ കമീഷൻ ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. യൂറോപ്യൻ യൂനിയൻ, ജി.സി.സി ഏഴാമത് ഫോറം ചൊവ്വാഴ്ച മുതൽ ബഹ്റൈനിൽ നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്നും ജി.സി.സി രാഷ്ട്രങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം പരസ്പര സാമ്പത്തിക, വ്യാപാര ഇടപാടുകൾ ശക്തമാക്കുന്നതിന് സഹായകമാവുമെന്ന് കരുതുന്നു. വ്യാപാര മേഖലകളിലുള്ളവരുടെയും കരാറുകൾ രൂപപ്പെടുത്തുന്നവരുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാവുന്ന ഒന്നായിരിക്കും ഇത്തവണത്തെ ഫോറം.
പരിസ്ഥിതി, സാമൂഹിക ഉത്തരവാദിത്തങ്ങളിലൂന്നിയ സാമ്പത്തിക വികസനത്തിനാണ് ഫോറം പ്രേരണ നൽകുക. ജി.സി.സി രാഷ്ട്രങ്ങളുമായുള്ള സാമ്പത്തിക വ്യാപാര സഹകരണത്തിൽ രണ്ടാം സ്ഥാനമാണ് യൂറോപ്യൻ യൂനിയനുള്ളത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇടപാടിൽ 54 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഭാവിയിൽ കൂടുതൽ ചരക്കിടപാടുകൾ ഇരുഭാഗത്തും നടക്കുമെന്നും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.