കോവിഡ് വന്നാലും കാറുകൾക്ക് കുറവില്ല
text_fieldsമനാമ: സ്വന്തമായുള്ള കാറുകളുടെ കണക്കുവെച്ചുനോക്കിയാൽ കോവിഡ് -19 പ്രതിസന്ധി ബഹ്റൈൻ പൗരന്മാരുടെ സമ്പത്തിനെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് പറയാം. ഒന്നിലേറെ കാറുകൾ സ്വന്തമായുള്ളവരാണ് പലരും.
ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻറ് അതോറിറ്റി പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 20,600 വില്ലകളിൽ ആറോ അതിലധികമോ കാറുകൾ സ്വന്തമായുണ്ട്. കഴിഞ്ഞവർഷം അവസാനം വരെയുള്ള കണക്കാണിത്. ആകെ 1,69,000 ഭവന യൂനിറ്റുകളാണ് രാജ്യത്തുള്ളത്.
ആറോ അതിലധികമോ കാറുകൾ ഉള്ളവരിൽ അധികവും നോർത്തേൺ ഗവർണറേറ്റിലാണ്. ഇവിടെ 8287 വില്ലകളിൽ കാറുകളുടെ 'ധാരാളിത്ത'മാണ്. കാപിറ്റൽ ഗവർണറേറ്റിൽ 4355 പേർക്കും ദക്ഷിണ ഗവർണറേറ്റ് പരിധിയിൽ 4307 പേർക്കും മുഹറഖ് ഗവർണറേറ്റിൽ 3652 പേർക്കും ആറിലധികം കാറുകളുണ്ട്.
അഞ്ച് കാറുകളുള്ള വില്ലകളുടെ എണ്ണം 11,245 ആണ്. നോർത്തേൺ ഗവർണറേറ്റിൽ 4113 വില്ലകളിലും കാപിറ്റൽ ഗവർണറേറ്റിൽ 2621 വില്ലകളിലും മുഹറഖ് ഗവർണറേറ്റിൽ 2297 വില്ലകളിലും ദക്ഷിണ ഗവർണറേറ്റിൽ 2214 വില്ലകളിലുമാണ് അഞ്ച് കാറുകളുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.