ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി
text_fieldsമനാമ: കെ.എം.സി.സി ജിദാലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. ഹംസ ദാരിമി കാളികാവ് അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യയുടെ മതേതര മനസിന് മുറിവേല്‍പ്പിച്ച് ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ പോലും പ്രതിഷേധം ഒരിടത്തും അക്രമമായി പുറത്ത് വരരുതെന്നാണ് അദ്ദേഹം അണികൾക്ക് നിർദേശം നൽകിയതെന്ന് ഹംസ ദാരിമി പറഞ്ഞു. സ്പർധയും അക്രമവും ദൗര്ബല്യത്തിെൻറ പ്രകടനമായാണ് അദ്ദേഹം കണ്ടത്. പിന്നീട് ചരിത്രം തങ്ങളുടെ വാക്കുകളെ ശരിവെക്കുകയായിരുന്നവെന്നും ഹംസ ദാരിമി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഏറനാട് എം. എൽ.എ പി.കെ. ബഷീർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് സലീഖ് വില്ലാപ്പള്ളിയുടെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ഗഫൂർ കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി തസ്ലിം ദേളി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ എസ്.വി.ജലീൽ, ഹസൈനാർ കളത്തിങ്കൽ, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, ടി.പി മുഹമ്മദലി, മലപ്പുറം കെ.എം.സി.സി പ്രസിഡൻറ് സലാം മമ്പാട്ട്മൂല, ഷാജഹാൻ, ഹാശിം മൗലവി തുടങ്ങിയവർ ആശംസകൾ നേർന്നു, റമീസ് കണ്ണൂർ, കാലിദ് കാഞ്ഞിരായിൽ എന്നിവർ ഹാരാർപ്പണം നടത്തി, ഫൈസൽ കണ്ണൂർ, ഹമീദ് കൊടശ്ശേരി, റഷീദ് പുത്തൻചിറ, ഇബ്രാഹിം പാലാട്ട്കര, ഒ.പി.റഷീദ്തുടങ്ങിയവർ നേതൃത്വം നൽകി. ഫൈസി പ്രാർഥന നടത്തി. ശിഹാബ് നിലമ്പൂർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.