സിംസ് - ഓണാഘോഷം: ലോഗോ പ്രകാശനം ചെയ്തു
text_fieldsമനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) നടത്തുന്ന ഓണാഘോഷത്തിെൻറ ലോഗോ പ്രകാശനം ബഹ്‌റൈൻ ഫിനാൻസിങ് കമ്പനി ജനറൽ മാനേജർ പാൻസിലി വർക്കി നിർവഹിച്ചു. സെഗയ റെസ്റ്റോറൻറിൽ നടന്ന ചടങ്ങിൽ സിംസ് ആക്ടിങ് പ്രസിഡൻറ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ഓണമഹോത്സവത്തിെൻറ ജനറൽ കൺവീനർ ഫ്രാൻസിസ് കൈതാരത്തിെൻറ നേതൃത്വത്തിൽ പരിപാടികളുടെ വിജയത്തിനായി വിവിധ ഉപ സമിതികൾ പ്രവർത്തിക്കുന്നുണ്ട്.സെപ്റ്റംബർ മൂന്നിന് ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന ഓണസദ്യയിൽ 2000 പേർ പങ്കെടുക്കും. ഓണ സദ്യയുടെ കൂപ്പൺ മുൻ പ്രസിഡൻറുമാരായ റാഫി സി. ആൻറണി, ജേക്കബ് വാഴപ്പിള്ളി തുടങ്ങിയവർക്ക് നൽകി പ്രകാശനം ചെയ്തു.
സെപ്റ്റംബർ എട്ടിന് സൽമാനിയ അൽ ഖദീസിയ ഗ്രൗണ്ടിൽ സ്പോർട്സ് ഫെസ്റ്റ് അരങ്ങേറും. അന്നുതന്നെ ബുസൈത്തീൻ ക്രിക്കറ്റ് മൈതാനത്ത് ഇൻറർ ക്ലബ് ക്രിക്കറ്റ് ടൂർണമെൻറും നടത്തും. 14ന് ഗുഡ്വിൻ ഹാളിൽ അരങ്ങേറുന്ന ‘ഓണനിലാവ്’ എന്ന പരിപാടിയിൽ പരമ്പരാഗത കേരളീയ വസ്ത്രധാരണ മത്സരവും ഓണപ്പാട്ട് മത്സരവും നടത്തും. 15ന് പൂക്കള മത്സരവും പായസ മത്സരവും തിരുവാതിര കളിയും നടക്കും. തുടർന്ന് സംഗീതനിശ അരങ്ങേറും. കഴിഞ്ഞ ദിവസം നടന്ന ലോഗോ പ്രകാശന ചടങ്ങിൽ തോമസ് ചിറമ്മേൽ അവതാരകനായിരുന്നു. കോർ ഗ്രൂപ്പ് കോ-ഓഡിനേറ്റർ തോമസ് ജോൺ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് അമൽ ജോ ആൻറണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.