ആഘോഷങ്ങൾക്കൊരുങ്ങി പ്രവാസി സമൂഹം
text_fieldsഅബൂദബി/ദുബൈ: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് തികയുന്ന ചൊവ്വാഴ്ച യു.എ.ഇയിൽ വിപുലമായ ആഘോഷപരിപാടികൾ. അബൂദബിയിെല ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും വിവിധ സാമൂഹിക^സാംസ്കാരിക സംഘടനങ്ങളും സ്വാതന്ത്ര്യദിനത്തെ വരവേൽക്കും.
ഇന്ത്യൻ എംബസിയിൽ രാവിലെ എട്ടിന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി പതാകയുയർത്തും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സമൂഹം പരിപാടി വീക്ഷിക്കാനെത്തും. എംബസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനപതി സ്വാതന്ത്ര്യദിന സന്ദേശം നൽകും.
അബുദബിയിലെ ഇന്ത്യൻ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറും. ദുബൈ അൽ ഹംരിയയിലെ ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ എട്ടു മുതൽ 9.30 വരെയാണ് സ്വാതന്ത്ര്യദിന പരിപാടികൾ. എട്ടര മണിക്ക് പതാകയുയർത്തൽ ചടങ്ങ് നടക്കും. തുടർന്ന് സാംസ്കാരിക പരിപാടികളുമുണ്ടാകുമെന്ന് കോൺസുലേറ്റ് ഒൗദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിൽ (െഎ.എസ്.സി) രാവിലെ ഏഴിന് പതാക ഉയർത്തും. ആഘോഷത്തിെൻറ ഭാഗമായ സാംസ്കാരിക പരിപാടി വെള്ളിയാഴ്ച രാത്രി 8.30ന് ആരംഭിക്കും. മലയാളി സമാജം, കേരള സോഷ്യൽ സെൻറർ, ഇന്ത്യൻ ഇസ്‌ലാമിക് സെൻറർ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
അബൂദബി മലയാളി സമാജത്തിലും രാവിലെ ഏഴിന് പതാക ഉയർത്തും. അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ രാവിലെ എട്ടിനാണ് പതാക ഉയർത്തൽ. 17ന് രാത്രി നൃത്തസംഗീത പരിപാടികൾ അരങ്ങേറും. അജ്മാൻ: അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഒാഫീസ് പരിപസരത്ത് രാവിെല 8.30ന് പതാക ഉയർത്തൽ ചടങ്ങ് നടക്കും. തുടർന്ന് പൊതു ചടങ്ങും നടക്കുമെന്ന് പ്രസിഡൻറ് ഒ.വൈ.അഹമ്മദ് ഖാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.