സമാജം ഒാണം-ഇൗദ് ആഘോഷങ്ങൾക്ക് വൻ താരനിര
text_fieldsമനാമ: കേരളീയ സമാജത്തിൽ ഒാണം^ഇൗദ് ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികൾ ഇൗ മാസം 25ന് തുടങ്ങും. സമാജത്തിെൻറ ചരിത്രത്തിൽ തന്നെ ഏറ്റവും വിപുലമായ പരിപാടികളാണ് ഇത്തവണ നടക്കുന്നതെന്ന് പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി എൻ.കെ.വീരമണി എന്നിവർ പറഞ്ഞു. സെപ്റ്റംബർ ഒന്നിന് നടക്കുന്ന ഒൗപചാരിക ഉദ്ഘാടന ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി സംബന്ധിക്കും.സമാപന സമ്മേളനത്തിൽ കേരള നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് മുഖ്യാതിഥി. വാർത്താസമ്മേളനത്തിൽ ശിവകുമാർ കൊല്ലറോത്ത്, ദേവദാസ് കുന്നത്ത്, മനോഹരൻ പാവറട്ടി, എം.പി.രഘു എന്നിവരും പെങ്കടുത്തു.
വിവിധ ദിവസങ്ങളിൽ നടക്കുന്ന പരിപാടികൾ:
1. ആഗസ്റ്റ് 25: വൈകീട്ട് മൂന്ന് മുതൽ രാത്രി 10 വരെ ഒാണപ്പലഹാര മേള. വനിതാവേദിയാണ് ഇതിന് നേതൃത്വം നൽകുന്നത്. പലഹാര മേളയിൽ ഉണ്ണിയപ്പം, മുറുക്ക്, അച്ചപ്പം, കളിയോടക്ക, അട, കായ വറുത്തത്, കപ്പ വറുത്തത്, ശർക്കര വരട്ടി, ചേന വറുത്തത്, ചേമ്പ് വറുത്തത്, അച്ചാറുകൾ എന്നിവ ലഭ്യമാക്കും. അന്നു തന്നെ തീറ്റ മത്സരം, കസേരകളി, പുഷ് അപ് മത്സരം എന്നിവയും നടക്കും.
2. ആഗസ്റ്റ് 31:രാത്രി എട്ടു മണി. കൊടിയേറ്റം. നാദബ്രഹ്മം മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന അവതരണ ഗാനം. കലാവിഭാഗത്തിെൻറ നേതൃത്വത്തിൽ പൂജാനൃത്തം. തുടർന്ന് തിരുവാതിര മത്സരം.
3. സെപ്റ്റംബർ ഒന്ന്: കാലത്ത് 9.30ന് അത്തപ്പൂക്കള മത്സരം. ൈവകീട്ട് 6.30ന് പൂജ നൃത്തം. ഉദ്ഘാടനം ലോകസഭാംഗം എൻ.കെ.പ്രേമചന്ദ്രൻ നിർവഹിക്കും. തുടർന്ന് പിന്നണി ഗായിക കെ.എസ്.ചിത്ര നയിക്കുന്ന ഗാനമേള. നിഷാദ്, രൂപ രേവതി എന്നിവരും പെങ്കടുക്കും.
4. സെപ്റ്റംബർ രണ്ട്: കാലത്ത് 10ന് കായിക മത്സരങ്ങൾ. വടംവലി മത്സരം, വനിതകൾക്കായുള്ള മത്സരങ്ങൾ. വൈകീട്ട് മൂന്നിന് പായസ മേള.6.30ന് സംഘനൃത്തം, ഒപ്പന, പരമ്പരാഗത കേരളനൃത്തം. ഇത് കേരളത്തിൽ നിന്നുള്ള സംഘമാണ് അവതരിപ്പിക്കുന്നത്. തുടർന്ന് ദേവി ചന്ദനയും റജി രവിയും സംഘവും അവതരിപ്പിക്കുന്ന കലാപരിപാടികൾ.
5. സെപ്റ്റംബർ മൂന്ന്: കാലത്ത് 10ന് കായിക മത്സരങ്ങൾ, കബഡി മത്സരം. വൈകീട്ട് അഞ്ചിന് അറവന മുട്ട്, കോൽക്കളി (അവതരണം ബഹ്റൈൻ കെ.എം.സി.സി), വൈകീട്ട് 7.30ന് ഘോഷയാത്ര മത്സരം.
6. സെപ്റ്റംബർ നാല്: വൈകീട്ട് 6.30ന് പൂജ നൃത്തം, ഒപ്പന. 7.40ന് ഡോ.എടനാട് രാജൻ നമ്പ്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്.രാത്രി 8.30ന് മ്യൂസിക് ഫ്യൂഷൻ (അവതരണം^മോജോ ബാൻറ്, ബഹ്റൈൻ).
7. സെപ്റ്റംബർ അഞ്ച്: വൈകീട്ട് ഏഴിന് പൂജ നൃത്തം, ഒാണപ്പുടവ നൃത്തം, കുട്ടികളുടെ നാടകം^‘നെയ്യപ്പം’. തുടർന്ന് ചാക്യാർകൂത്ത്, സിനിമാറ്റിക് ഡാൻസ് മത്സരം.
8. സെപ്റ്റംബർ ആറ്: വൈകീട്ട് 7.30ന് മെഗ തിരുവാതിര. ഇതിൽ 150 വനിതകൾ പെങ്കടുക്കും. തുടർന്ന് ‘ആരവം’ അവതരിപ്പിക്കുന്ന നാടൻപാട്ട്.
9. സെപ്റ്റംബർ ഏഴ്: വൈകീട്ട് ഏഴുമണിക്ക് ജി.വേണുഗോപാലിെൻറ ഗാനമേള.ഇൗ പരിപാടിയിൽ നടി അനുമോൾ, അപർണ ബാലമുരളി തുടങ്ങിയവർ പെങ്കടുക്കും.
10. സെപ്റ്റംബർ എട്ട്: വൈകുന്നേരം ഏഴുമണിക്കുള്ള സമാപന സമ്മേളനത്തിൽ കേരള നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി പെങ്കടുക്കും. തുടർന്ന് യേശുദാസിെൻറ സംഗീത കച്ചേരി.
11. സെപ്റ്റംബർ 15: ഒാണസദ്യ (5,000 പേർക്ക്). പഴയിടം മോഹനൻ നമ്പൂതിരിയാണ് സദ്യ ഒരുക്കുന്നത്.
ശങ്കർ പള്ളൂർ ജന.കൺവീനറും ബാബു സുരേഷ് ജന.കോ ഒാഡിനേറ്റുമായ 250 അംഗ കമ്മിയുടെ നേതൃത്വത്തിലാണ് പരിപാടിക്കായുള്ള ഒരുക്കങ്ങൾ നടക്കുന്നത്. സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തിയതികളിൽ രാപകൽ നീളുന്ന പരിപാടികളാണ് നടക്കുന്നത്. സാംസ്കാരിക പരിപാടികളിൽ പൊതുജനങ്ങൾക്കും പെങ്കടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.