കെ.എം.സി.സി രക്തദാന ക്യാമ്പിൽ നിരവധി പേർ പെങ്കടുത്തു
text_fieldsമനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി. സി സല്‍മാനിയ മെഡിക്കല്‍ സെൻററിലും ബി.ഡി.എഫ് ആശുപത്രിയിലും നടത്തിയ രക്തദാന ക്യാമ്പിൽ നിരവധി പേർ പെങ്കടുത്തു. ബഹ്‌റൈന്‍ 46ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് കെ. എം.സി.സി നടത്തുന്ന വിവിധ ആഘോഷ പരിപാടികളുടെ തുടക്കമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ എട്ടുമുതല്‍ ആരംഭിച്ച ഇരു ക്യാമ്പുകളിലുമായി 300 ഒാളംപേർ രക്തം നൽകി. ഹമദ് ടൗണ്‍, ബുദയ്യ, ദാറുകുലൈബ്, റിഫ, സിത്ര എന്നിവടങ്ങളിൽ നിന്നുള്ളവർ റിഫയിലും മറ്റു പ്രദേശങ്ങളിലുള്ളവര്‍ സല്‍മാനിയയിലും രക്തം നല്‍കി.‘അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം’ എന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പ് ബി. ഡി.എഫ് ആശുപത്രിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉദ്ഘാടനം ചെയ്തു.
ബഹ്‌റൈനിലെ മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പിെൻറ സമാപന പരിപാടിയില്‍ കെ.എം.സി.സി സംസ്ഥാന ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡൻറ് സി.കെ. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എസ്.വി.ജലീല്‍, ഇന്ത്യന്‍ സ്‌കൂള്‍ എക്‌സി. അംഗം ജയ്ഫര്‍ മെയ്ദാനി, പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗം അജയ കൃഷ്ണന്‍, സിറാജ് കൊട്ടാരക്കര, കുട്ടൂസ മുണ്ടേരി എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടന ഭാരവാഹികളായ റഷീദ് മാഹി, സുഹൈല്‍ മേലടി, മുജീബ് മാഹി, നൂര്‍ജഹാന്‍ സിറാജ്, കുവൈത്ത് കെ.എം.സി.സി നേതാവ് ബഷീര്‍ ബാത്ത എന്നിവർ സംബന്ധിച്ചു.
സല്‍മാനിയ ക്യാമ്പിൽ ചെയര്‍മാന്‍ കെ.കെ.സി മുനീര്‍ സ്വാഗതവും കണ്‍വീനര്‍ എ.പി.ഫൈസല്‍ നന്ദിയും പറഞ്ഞു. ബി.ഡി.എഫ് ആശുപത്രി ക്യാമ്പിന് സൈനുദ്ദീന്‍ കണ്ണൂര്‍, ജലീല്‍ കാക്കുനി, സഹീര്‍ വില്ല്യാപ്പള്ളി, ഇ.കെ.മൂസ, ഇബ്രാഹിം മുയിപ്പോത്ത്, ബഷീര്‍ ആയഞ്ചേരി, എം.എം.റഹ്മാൻ, സാജിദ് പേരമ്പ്ര, സിറാജ് നടുവണ്ണൂര്‍, അസീസ് തുടങ്ങിയവർ നേതൃത്വം നല്‍കി.അസീസ് താമരശ്ശേരി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.