Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചരിത്രവും...

ചരിത്രവും രാഷ്​ട്രീയവും ചികഞ്ഞ്​  കാനം രാജേന്ദ്രനുമായി മുഖാമുഖം

text_fields
bookmark_border
ചരിത്രവും രാഷ്​ട്രീയവും ചികഞ്ഞ്​  കാനം രാജേന്ദ്രനുമായി മുഖാമുഖം
cancel

മനാമ: കേരളീയ സമാജത്തിൽ സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി നടന്ന മുഖാമുഖം​ കേരള രാഷ്​ട്രീയവും ഭരണവും വികസനുമായി ബന്ധപ്പെട്ട പ്രവാസികളുടെ സംശയ നിവാരണവേദിയായി. ഇന്നലെ കാലത്ത്​ 11 മണിക്ക്​ തുടങ്ങിയ മുഖാമുഖം രണ്ടുമണിക്കൂർ നീണ്ടു. വിവിധ സാമൂഹിക സംഘടന നേതാക്കളും പ്രതിനിധികളും സംബന്ധിച്ചു.ചരിത്രവും രാഷ്​ട്രീയവും കോർത്തിണക്കിയ കാനത്തി​​​െൻറ മറുപടികളിൽ സംതൃപ്​തരായാണ്​ പരിപാടിക്കെത്തിയവർ പിരിഞ്ഞത്​.

കേരളത്തി​​​െൻറ വികസനം സാധ്യമാക്കിയത്​ കമ്മ്യൂണിസ്​റ്റ്​ സർക്കാറുകൾ മാത്രമാണോ എന്ന സംശയമാണ്​​ സോവിച്ചൻ ചെന്നാട്ടുശ്ശേരി ആദ്യ ചോദ്യമായി ഉന്നയിച്ചത്​. ത​​​െൻറ കഴിഞ്ഞ ദിവസത്തെ പ്രഭാഷണത്തിൽ ​കേരളത്തിലെ മൊത്തം സർക്കാറുകളെ കുറിച്ച്​ സംസാരിക്കുകയായിരുന്നില്ല ലക്ഷ്യമെന്ന്​ കാനം പറഞ്ഞു. നാടിനെ മാറ്റിമറിച്ച സുപ്രധാന നടപടികളും നിയമങ്ങളും അതിന്​ നേതൃത്വം നൽകിയ സർക്കാറുകളുമാണ്​ പരാമർശ വിധേയമായത്​. അതുകൊണ്ടാണ്​ പി.കെ.വാസുദേവൻ നായരുടെ പേരുപോലും പറയാതിരുന്നത്. 57ലെ മന്ത്രിസഭയും 70^77ലെ അച്യുതമേനോൻ മന്ത്രിസഭയുമാണ്​ കേരളത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നത്​. കേരളത്തി​​​െൻറ വികസനത്തിൽ കമ്മ്യൂണിസ്​റ്റുകൾ നൽകിയ സംഭാവന അനിഷേധ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രിമാർ പ്രസ്​താവനകളും മറ്റും നടത്തു​േമ്പാൾ മര്യാദലംഘിക്കുന്ന ഭാഷാപ്രയോഗങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ അവർക്ക്​ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിക്കൂടെയെന്ന നിർദേശം ഉന്നയിച്ച എടത്തൊടി ഭാസ്​കര​​​െൻറ ചോദ്യത്തോട്​ പ്രതികരിക്കവെ, ഇൗ കാര്യത്തിൽ സ്വയം നിയന്ത്രണമാകും നല്ലതെന്ന്​ കാനം പറഞ്ഞു. കേരളത്തിന്​ എന്തിനോടും നെഗറ്റീവ്​ സമീപനമാണ്​ എന്നത്​ അപവാദം മാത്രമാണ്​. ജി.എസ്​.ടി ആദ്യമായി ചർച്ചയായ​േപ്പാൾ അതിനോട്​ വിമർശനാത്​മക നിലപാടാണ്​ ഇടതുപക്ഷം സ്വീകരിച്ചത്​. അത്​ ഫെഡറൽ സ്വാത​ന്ത്രത്തെ നശിപ്പിക്കുമെന്നാണ്​ ഇടതുപക്ഷം പാർലമ​​െൻറിൽ പറഞ്ഞത്​.ഇന്നത്​ നടപ്പാക്കുന്ന നരേന്ദ്ര മോദി അപ്പോൾ ഗുജറാത്ത്​ മുഖ്യമന്ത്രി ആയിരുന്നു. അദ്ദേഹവും ഇതേ നിലപാടാണ്​ എടുത്തത്​. പുതിയ സാഹചര്യത്തിൽ തീരുമാനവുമായി സഹകരിക്കാനാണ്​ ഇടതുപക്ഷം തീരുമാനിച്ചിട്ടുള്ളത്​. എന്നാൽ, ജി.എസ്​.ടി വഴി നികുതി വ്യവസ്​ഥയും ക​േമ്പാളവും കുത്തഴിഞ്ഞ അവസ്​ഥയിലാണ്​. 
  കമ്മ്യൂണിസ്​റ്റ്​ പാർട്ടികളുടെ വിപ്ലവപാത, കാർഷിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ആർ.പവിത്രൻ ഉന്നയിച്ചു. കേരളത്തിൽ കാർഷിക മേഖലയുടെ ആധുനികവത്​കരണം നടപ്പാക്കാനാകാതെ പോയത്​ പ്രതിസന്ധികളെ രൂക്ഷമാക്കിയതായി കാനം പറഞ്ഞു. 10 ലക്ഷം ഹെക്​ടർ ഭൂമിയിൽ കൃഷിയുണ്ടായിരുന്നത്​ രണ്ട്​ ലക്ഷം ഹെക്​ടറായി കുറഞ്ഞു. നിലവിലുള്ള കാർഷിക പ്രതിസന്ധിക്ക്​ നമുക്കെല്ലാം ഉത്തരവാദിത്തമുണ്ട്​. കമ്മ്യൂണിസ്​റ്റ്​ പാർട്ടിയിൽ പിളർപ്പുണ്ടായ സമയത്തെ സാഹചര്യം ഇപ്പോഴില്ല. എന്നാൽ എന്തുകൊണ്ട്​ യോജിക്കുന്നില്ല എന്ന ​ചോദിച്ചാൽ, അത്​ എന്തുകൊണ്ടാണ്​ പിളർന്നത്​ എന്ന മറുപടി ഒഴിവാക്കാനാണ്​ എന്ന്​ കാനം സരസമായി മറുപടി പറഞ്ഞു. 

ഇടതുപക്ഷത്തി​​​െൻറ പരിസ്​ഥിതി നിലപാട്​, കാനം പ്രതിപക്ഷത്തിനുവേണ്ടി ​സംസാരിക്കുന്നു തുടങ്ങിയ ​ആരോപണത്തെക്കുറിച്ചുള്ള പ്രതികരണം എന്നിവയാണ്​ അനിൽ വേ​േങ്കാട്​ ഉന്നയിച്ചത്​.ഇടതുപക്ഷത്തി​​​െൻറ പൊതുനിലപാടാണ്​ എല്ലാ കാലത്തും സ്വീകരിച്ചുവരുന്നതെന്ന്​ കാനം പറഞ്ഞു. ആ നിലപാട്​ ഭരണത്തിലുള്ളതുകൊണ്ട്​ മാറുന്നില്ല. നിലമ്പൂ​രിൽ മാവോയിസ്​റ്റുകൾ എന്ന്​ ആരോപിച്ച്​ രണ്ടുപേരെ വെടിവെച്ചുകൊന്നു. ആ വിഷയത്തിൽ ഉടൻ സർക്കാറിന്​ പിന്തുണ പ്രഖ്യാപിക്കുകയാണ്​ രമേശ്​ ചെന്നിത്തല ചെയ്​തത്​.എന്നാൽ, കേരളത്തിൽ മാവോയിസ്​റ്റുകൾ ഒരു ഭീഷണിയല്ലെന്നും ഇവിടെ ഏറ്റുമുട്ടൽ കൊലകൾ പ്രോത്സാഹിപ്പിക്കരുതെന്നുമുള്ള നിലപാടാണ്​ സി.പി.​െഎ എടുത്തത്​. അത്​ പ്രഖ്യാപിത ഇടത്​ നിലപാടാണ്​. അത്​ ആവർത്തിക്കുക മാത്രമാണ്​ ചെയ്​ത്​. ക്വാറികളുടെ ദൂര പരിധി കുറച്ചത്​ ചെറുകിടക്കാരുടെ ജീവിതോപാധിയെ പഴയ നിബന്ധന ബാധിക്കുന്നു എന്നതിനാലാണ്. ഇത്​ വൻകിട ക്വാറികൾക്കുള്ള ലൈസൻസ്​ അല്ല. 

വീരേന്ദ്രകുമാറി​​​െൻറ ഇടതുപ​ക്ഷത്തേക്കുള്ള മടക്കത്തെ കുറിച്ച്​ ബഷീർ  അമ്പലായി  ചോദ്യം ഉന്നയിച്ചു. ഇടതുമുന്നണി വിട്ടവർ തിരിച്ചുവരണമെന്നാണ്​ പാർട്ടിനിലപാടെന്നും ആഗോളവത്​കരണ വിരുദ്ധ നിലപാടുള്ള വീരേന്ദ്രകുമാർ തിരിച്ചെത്തുന്നത്​ നല്ലതാണെന്നും കാനം പറഞ്ഞു.മറ്റൊരു ചോദ്യത്തോട്​ പ്രതികരിക്കവെ, നഴ്​സുമാരുടെ സമരത്തിൽ അവരുടെ ആവശ്യങ്ങ​ൾ​െക്കാപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. വർഗീസ്​ കാരക്കൽ, സുനിൽ, കെ.സി.ഫിലിപ്പ്​, അഡ്വ.വി.കെ.തോമസ്​, നിബു നൈനാൻ, വിനയചന്ദ്രൻ, അനിൽ, അജിത്​ മാത്തൂർ തുടങ്ങിയവരും ചോദ്യങ്ങൾ ഉന്നയിച്ചു.  പ്രവാസികൾക്ക്​ രേഖകളും മറ്റും ശരിയാക്കാൻ വില്ലേജ്​ ഒാഫിസ്​ ഉൾപ്പെടെയുള്ള സ്​ഥലങ്ങളിൽ പ്രത്യേക പരിഗണന ലഭിക്കേണ്ടതി​​​െൻറ ആവശ്യകത, ഉപഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പാക്കൽ, വൈദ്യുതി പ്രതിസന്ധി, കെ.എസ്​.ആർ.ടിയിലെ പ്രശ്​നങ്ങൾ,കയ്യേറ്റക്കാരും കുടിയേറ്റക്കാരും തമ്മിലുള്ള വിത്യാസങ്ങൾ, മൂന്നാർ നടപടി, ഉദ്യോഗസ്​ഥരുടെ സ്​ഥലം മാറ്റം, ദലിത്​ സംഘടനകളുടെ കേരള വികസന മാതൃകയോടുള്ള വിയോജിപ്പ്​ തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയായി.   സമാജം പ്രസിഡൻറ്​ പി.വി.രാധാകൃഷ്​ണപിള്ള, സെക്രട്ടറി എൻ.കെ.വീരമണി എന്നിവർ സന്നിഹിതരായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-bahrain-gulf news
Next Story