കെ.എം.സി.സി ക്യാമ്പ് നടത്തി
text_fieldsമനാമ: കെ.എം.സി.സിയുടെ നേതൃത്വത്തിൽ ‘ചലനം’ എന്ന പേരിൽ പ്രവർത്തകർക്കായി ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനക്ക് പുതിയ മുഖവും കാഴ്ചപ്പാടും നല്‍കുന്ന പ്രവര്‍ത്തന രൂപരേഖ സാൻറോക്ക് ഹോട്ടലിൽ നടന്ന പരിപാടിയില്‍ ചര്‍ച്ച ചെയ്തു. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവും യൂത്ത് ലീഗ് മലപ്പുറം ജില്ല മുന്‍ ജനറൽ സെക്രട്ടറിയുമായ ഉസ്മാന്‍ താമരത്ത് പ്രഭാഷണം നടത്തി. സംഘടനയുടെ കാഴ്ചപ്പാടുകള്‍ രൂപീകരിച്ച നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശ പാതയിലാണ് കെ.എം.സി. സി മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്രഷറര്‍ ഹബീബ് റഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാന പ്രസിഡൻറ് എസ്.വി. ജലീല്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ മോട്ടിവേഷന്‍ പ്രഭാഷകൻ എം.എ.റഷീദ് സംസാരിച്ചു. ശംസുദ്ദീന്‍ വെള്ളികുളങ്ങര ക്യാമ്പിനെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു. പ്രവര്‍ത്തന രൂപരേഖ ചര്‍ച്ച ചെയ്തു. മാസില്‍ പട്ടാമ്പി, താഹ പാക്കയില്‍ എന്നിവർ നേതൃത്വം നല്‍കിയ ക്വിസ് മത്സരവും ഉണ്ടായിരുന്നു. കെ.പി.മുസ്തഫ, കെ.കെ.സി.മുനീര്‍, ഗഫൂര്‍ കൈപ്പമംഗലം, ഷാഫി പാറക്കട്ട, പി.വി.സിദ്ദീഖ്, ടി.പി.മുഹമ്മദലി എന്നിവർ നേതൃത്വം നല്‍കി. നൂറുദ്ദീന്‍ മുണ്ടേരി, റഫീഖ് തോട്ടക്കര, കെ.യു.ലത്തീഫ്, അസീസ് റിഫ, സലാം മമ്പാട്ടുമൂല, അസ്‌ലം വടകര, ശിഹാബ് തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. അസൈന്‍ കളത്തിങ്ങല്‍ സ്വാഗതവും മൊയ്തീന്‍ കുട്ടി കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.