പ്രവാചകന് സ്നേഹം കൊണ്ട് ശത്രുക്കളെ കീഴ്പ്പെടുത്തി –എം.െഎ.അബ്ദുല്‍ അസീസ്
text_fieldsമനാമ: സ്നേഹം വഴിയാണ് പ്രവാചകന് തെൻറ ശത്രുക്കളെ കീഴ്പ്പെടുത്തിയതെന്നും അവർ പിന്നീട് പ്രവാചകെൻറ അനുയായികളായി തീർന്നുവെന്നും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന് ‘പ്രവാചക ദര്‍ശനത്തിെൻറ കാലികത’ എന്ന വിഷയത്തില്‍ മനാമ അല്‍റജ സ്കൂളില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹവര്‍ത്തിത്വവും സഹിഷ്ണുതയുമാണ് പ്രവാചക ദര്‍ശനത്തിെൻറ ഏറ്റവും വലിയ പ്രത്യേകത. സ്നേഹത്തിലൂന്നിയ നിലപാടുകളിലൂടെയാണ് പ്രവാചകന് തെൻറ ദൗത്യം നിറവേറ്റിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദത്തിെൻറയും ഭീകരതയുടെയും മുദ്ര പ്രവാചകനുമേല്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നവര്‍ അന്ധമായാണ് കാര്യങ്ങള്‍ മനസിലാക്കുന്നത്. സമകാലിക ലോകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ജനങ്ങള്‍ക്ക് സമാധാനവും സ്വസ്ഥതയും സാധ്യമാക്കുന്നതിനും എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട കാലഘട്ടമാണിത്. യുദ്ധങ്ങളുടെ പേരിൽ നിരപരാധികള്‍ കൊല്ലപ്പെടുന്നതും ഉപരോധങ്ങളുടെ ഭാഗമായി സിവിലിയന്മാരെ കുരുതിക്ക് കൊടുക്കുന്നതും പരിഷ്കൃത സമൂഹം ഇന്നും നാഗരികതയുടെ ഭാഗമായി കാണുന്നു.
എന്നാല്‍ മദീനയോട് കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന മക്കക്കാര്‍ക്ക് ക്ഷാമം ബാധിച്ചപ്പോള്‍ അവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ പ്രവാചകൻ സ്വീകരിച്ച നടപടി തുല്യതയില്ലാത്ത സഹിഷ്ണുതയുടെ പാഠമാണ്. പ്രവാചക സ്നേഹമെന്നത് അദ്ദേഹം വെട്ടിത്തെളിയിച്ചു തന്ന സാഹോദര്യത്തിെൻറയും സമാധാനത്തിെൻറയും പാത പിന്തുടര്ന്ന് ജീവിക്കുന്നതിെൻറ പേര് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.ഫ്രൻറ്സ് പ്രസിഡൻറ് ജമാല്‍ നദ്വി അധ്യക്ഷത വഹിച്ച പരിപാടിയില്‍ യൂനുസ് സലീം പ്രാര്‍ഥന നടത്തി. ആക്ടിങ് ജനറല്‍ സെക്രട്ടറി വി.പി ശൗക്കത്തലി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് സഈദ് റമദാന് നദ്വി സമാപനം നിര്‍വഹിച്ചു. പരിപാടിക്ക് എ.എം.ഷാനവാസ്, എം. ബദ്റുദ്ദീന്‍, പി.എസ്.എം.ശരീഫ്, സി. ഖാലിദ്, ഇ.കെ സലീം എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.