സെൻറ് മേരീസ് കത്തീഡ്രല്‍ ആദ്യഫല പെരുന്നാള്‍ 27ന്
text_fieldsമനാമ: ബഹ്‌റൈന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിെൻറ ഈ വര്‍ഷത്തെ ആദ്യ ഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 27ന് കേരളീയ സമാജത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഗള്‍ഫ് മേഖലയിലെ മാതൃദേവാലയമായ കത്തീഡ്രല്‍ ആഘോഷപൂർവം നടത്തുന്ന ആദ്യഫല പെരുന്നാളിന് രാവിലെ 7.30ന് ചർച്ചിൽ ആരംഭിക്കുന്ന കുർബാനയോടെയാണ് തുടക്കം കുറിക്കുക.
തുടർന്ന് 10 മണിക്ക് സമാജത്തില്‍ കത്തീഡ്രല്‍ വികാരി ഫാ. എം.ബി.ജോർജ്, സഹ വികാരി ഫാ. ജോഷ്വ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ചടങ്ങുകൾ ആരംഭിക്കും. ചരിത്രപരമായി, കൊയ്ത്തിെൻറ ഉത്സവമായാണ് ആദ്യഫല പെരുന്നാൾ ആഘോഷിക്കപ്പെടുന്നത്.
തിരക്കേറിയ പ്രവാസ ജീവിതത്തിനിടയില്‍ സ്നേഹത്തിെൻറയും പങ്കിടലിെൻറയും ഒരുമയുടെയും അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള വേദിയായാണ് വിശ്വാസികള്‍ ഈ പെരുന്നാളിനെ കാണുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിനോടനുബന്ധിച്ച് വിവിധതരം ഗെയിമുകള്‍, ഫുഡ് സ്റ്റാളുകള്‍, ഗാനമേള, വടംവലി മത്സരം തുടങ്ങിയവ സംഘടിപ്പിക്കും. വൈകീട്ട് നാലു മണി മുതല്‍ ആദ്യ ഫല ലേലവും തുടർന്ന് വിവിധ കലാപരിപാടികളും നടക്കും. ‘ജിമിക്കി കമ്മല്‍’എന്ന കോമഡി സ്‌കിറ്റും ഉണ്ടായിരിക്കും. ഇതിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുക. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സ്‌കൂളിലെ പത്ത് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഫീസ് നല്‍കാന്‍ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്.
2700 ഓളം കുടുംബങ്ങളാണ് സഭ അംഗങ്ങളായി ബഹ്‌റൈനില്‍ ഉള്ളതെന്നും ഭാരവാഹികൾ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ ഫാ. എം.ബി.ജോര്‍ജ്, ഫാ.ജോഷ്വ എബ്രഹാം, ട്രസ്റ്റി ജോർജ് മാത്യു, സെക്രട്ടറി രഞ്ചി മാത്യു, ജനറല്‍ കണ്‍വീനര്‍ എബി കുരുവിള, സെക്രട്ടറി സുമേഷ് അലക്‌സാണ്ടര്‍, ജോ. കണ്‍വീനര്‍ ജേക്കബ് ജോണ്‍, മോന്‍സി ഗീവര്‍ഗീസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജോസ് കോശി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.