ജീവിത മൂല്യങ്ങൾ കാത്തുസൂക്ഷിക്കുക –നഹാസ് മാള
text_fieldsമനാമ: മൂല്യങ്ങൾ മുറുകെ പിടിക്കുകയും നന്മയുടെ പ്രതിനിധാനങ്ങളാവുകയും ചെയ്യണമെന്ന് യുവപണ്ഡിതനും പ്രഭാഷകനുമായ നഹാസ് മാള പറഞ്ഞു. ‘വിശ്വാസം, അതിജീവനം: ചരിത്രം, വർത്തമാനം’ എന്ന വിഷയത്തെ ആസ്പദമാക്കി ദാറുല്‍ ഈമാൻ കേരള വിഭാഗം സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവൻ മനുഷ്യരുടെയും ക്ഷേമം ലക്ഷ്യമാക്കുന്ന ദൈവിക ദർശനം ചരിത്രത്തിലുടനീളം എല്ലാ അനീതികൾക്കും എതിരെ പ്രവർത്തിക്കാൻ മനുഷ്യന് കരുത്ത് പകരുകയും നന്മകൾ ചെയ്യാൻ പ്രചോദനമാവുകയും ചെയ്തിട്ടുണ്ട്.
വിശ്വാസ ദാർഢ്യവും ധാർമികബോധവും കൈമുതലാക്കിയാൽ ഏത് പ്രതിസന്ധിയിലും ദിശാബോധത്തോടെ മുന്നോട്ട് പോകാൻ കഴിയും. പ്രത്യാശയും പ്രയത്നവും കൊണ്ട് വെല്ലുവിളികളെ അതിജീവിക്കാൻ കഴിഞ്ഞ മഹത് ജീവിതങ്ങളിൽ നിന്നാണ് മാതൃകകൾ സ്വീകരിക്കേണ്ടത്. ഉയർന്ന കാഴ്ചപ്പാടും ബോധനിലവാരവും കൊണ്ട് ജീവിതത്തെ ഹൃദ്യമായി ആവിഷ്കരിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിചേർത്തു. കെ.സി.എ ഹാളിൽ നടന്ന പരിപാടിയിൽ ജമാൽ നദ്വി ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. എം.എം.സുബൈർ സ്വാഗതം പറഞ്ഞു. അബ്ബാസ് മലയിൽ നന്ദി രേഖപ്പെടുത്തി. യൂനുസ് സലീം ‘ഖുർആനിൽ നിന്നും’ അവതരിപ്പിച്ചു. ഇ.കെ. സലീം, സി. ഖാലിദ്, സി. എം. മുഹമ്മദലി , ജാസിർ വടകര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.