ടാലൻറ് സെര്‍ച് പരീക്ഷ: ബഹ്‌റൈനിലെ പ്രതിഭകള്‍ അവാര്‍ഡ് ഏറ്റുവാങ്ങി
text_fieldsമനാമ: പി.എം.ഫൗണ്ടേഷന്‍, ‘ഗള്‍ഫ് മാധ്യമ’വുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ടാലൻറ് സെര്‍ച് പരീക്ഷയില്‍ ബഹ്‌റൈനില്‍ നിന്ന് വിജയിച്ച നാലു കുട്ടികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അഹ്മദ് മുഹമ്മദ്, ആതിര സുജ പ്രകാശ്, മർവ അബ്ദുറഉൗഫ്, ആദർശ് ഷിഞ്ജു ചന്ദ്രൻ എന്നിവരാണ് അവാര്‍ഡ് സ്വീകരിച്ചത്. ഉമ്മുൽഹസം ബാേങ്കാക് പാർട്ടി ഹാളിൽ നടന്ന ചടങ്ങില്‍ ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ.ഹംസ അബ്ബാസ്, പി.എം.ഫൗണ്ടേഷന്‍ ബോര്‍ഡ് അംഗം സി.എച്ച്.അബ്ദുല്‍ റഹീം, ജമാൽ നദ്വി, ജലീൽ അബ്ദുള്ള എന്നിവർ അവാര്‍ഡ് കൈമാറി.
ഗള്‍ഫിലെ വിദ്യാഭ്യാസ രംഗത്തെ പ്രതിഭകളെ തെരഞ്ഞെടുക്കുന്നതില്‍ ‘ഗള്‍ഫ് മാധ്യമ’വുമായി കൈകോര്‍ക്കാനായതില്‍ സന്തോഷമുണ്ടെന്ന് അബ്ദുല്‍ റഹീം പറഞ്ഞു. കാല്‍നൂറ്റാണ്ടോളമായി വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ നല്‍കുന്ന ദൗത്യമാണ് പി.എം.ഫൗണ്ടേഷെൻറ നേതൃത്വത്തിൽ നടക്കുന്നത്. ഇന്ത്യയിലെ എല്ലാ പ്രമുഖ സ്ഥാപനങ്ങളിലും പി.എം.ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് സ്വീകരിക്കുന്ന കുട്ടികളുണ്ട്. മുന്‍കാലങ്ങളില്‍ ഫൗണ്ടേഷന്‍ സഹായം ലഭിച്ച പലരും ഇന്ന് ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാഷ് അവാര്‍ഡും, പുസ്തകം വാങ്ങാനുള്ള വൗച്ചറും പി.എം.ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്. എ.വി.ഷെറിൻ സ്വാഗതം പറഞ്ഞു. ഷക്കീബ് നന്ദി രേഖപ്പെടുത്തി.പി.എം.ഫൗണ്ടേഷൻ ഫെല്ലോഷിപ് പരിപാടിയുടെ ഭാഗമായി കേരളത്തിലും ഗള്‍ഫിലും 10 പേരെ വീതം തെരഞ്ഞെടുക്കുന്നതിെൻറ ആദ്യപടിയായാണ് പരീക്ഷ നടന്നത്.
അടുത്ത ടാലൻറ് സെർച് പരീക്ഷ ബഹ്റൈനിൽ ഒക്ടോബർ 14ന് നടക്കും. ഇതിലേക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 30 ആണ്. ഇക്കഴിഞ്ഞ പത്താം തരം പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ^പ്ലസ് നേടിയ കുട്ടികൾക്ക് പെങ്കടുക്കാം. താൽപര്യമുള്ള വിദ്യാർഥികൾ www.pmfonline.org എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. പരീക്ഷ േകന്ദ്രങ്ങളുടെ വിവരങ്ങൾ സൈറ്റിൽ ലഭ്യമാണ്. പ്രവേശന ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾക്ക് 39196661, 33314378 എന്നീ നമ്പറുകളിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.