റിഹേഴ്സൽ ക്യാമ്പുകൾ ഒരുങ്ങി; നാടകാരവത്തിന് ദിനങ്ങൾ മാത്രം
text_fieldsമനാമ: ബഹ്റൈനിൽ നാലു നാടകങ്ങൾക്കായുള്ള അണിയറ ഒരുക്കങ്ങൾ നടക്കുന്നു. ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രൊ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിനാണ് ഇവ ഒരുങ്ങുന്നത്. പകൽവേളയിലെ ജോലിഭാരം കഴിഞ്ഞ് വരുന്നവർ ഏതെങ്കിലും വീടുകളിൽ ഒത്തുകൂടിയാണ് നാടകം റിഹേഴ്സൽ ചെയ്യുന്നത്. അഭിനയത്തിെൻറ ഇടവേളകളിൽ ഒരുമിച്ചുള്ള ഭക്ഷണവും നിറഞ്ഞ സൗഹൃദവും റിഹേഴ്സൽ ക്യാമ്പുകളെ ആവേശ ഭരിതമാക്കുന്നുണ്ട്.
ഓരോ ദിവസത്തിനെയും മണ്മറഞ്ഞ നാടകപ്രതിഭകളുടെ പേരിൽ വിശേഷിപ്പിച്ചായിരിക്കും വേദികളിൽ നാടകം അവതരിപ്പിക്കുക. ഫെബ്രുവരി നാലിന് തോപ്പിൽ ഭാസിയുടെ ‘അനുസ്മരണം പ്രഭാഷണം’ ബിജുമലയിൽ നിർവഹിക്കും. ബേബിക്കുട്ടൻ കൊയിലാണ്ടി സംവിധാനം ചെയ്യുന്ന ‘എെൻറ പുള്ളിപ്പയ്യ് കരയണ്’ എന്ന നാടകം നടക്കും.
ഫെബ്രുവരി അഞ്ചിന് എൻ.എൻ.പിള്ള അനുസ്മരണം അനിൽ നിർവഹിക്കും. അന്ന് ശശി തിരുവാങ്കുളം അവതരിപ്പിക്കുന്ന ‘കാട്ടുമാക്കാൻ ഇപ്പോൾ കരയുന്നില്ല’- നടക്കും. നാലാം ദിവസം കെ ടി മുഹമ്മദ് അനുസ്മരണം പ്രഭാഷണം ഫിറോസ് നിർവഹിക്കും. തുടർന്ന് കനൽ തിയേറ്റർ ബഹ്‌റൈൻ ചാപ്പറ്ററിെൻറ ‘അഗ്നി വർഷ’ അരങ്ങേറും. നാടകോൽസവത്തിെൻറ സമാപന ദിവസം രാത്രി എട്ടിന് ഫലപ്രഖാപനവും അവാർഡ് വിതരണങ്ങളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.