‘ദേവ്ജി-ബി.കെ.എസ്. ബാലകലോത്സവം 2018’ സമാപനം ഇന്ന്
text_fieldsമനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിെൻറ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ കലാമാമാങ്കമായ ദേവ്ജി-ബി.കെ.എസ്. ബാലകലോത്സവം 2018 സമാപനം ഇന്ന് വൈകുന്നേരം നടക്കും. ചടങ്ങില്‍ ഡിജിപി ശ്രീലേഖ മുഖ്യാതിഥിയും പ്രകാശ് ദേവ്ജി വിശിഷ്ടാതിഥിയുമായിരിക്കുമെന്നു സമാജം ഭാരവാഹികൾ അറിയിച്ചു. കലാതിലകം, കലാപ്രതിഭ, ബാലതിലകം, ബാലപ്രതിഭ, നാട്യരത്ന, സംഗീതരത്ന, സാഹിത്യരത്ന, ഗ്രൂപ്പ് ചാമ്പ്യൻഷിപ് ചാമ്പ്യൻഷിപ്പ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. കലാതിലകം - സ്നേഹ മുരളീധരൻ, കലാപ്രതിഭ - ജി അതുൽ കൃഷ്ണ , ബാലതിലകം - നിവേദ്യ വിനോദ്, ബാലപ്രതിഭ - നവനീത് ശ്രീകാന്ത്, ഗ്രൂപ്പ് ഒന്ന് ചാമ്പ്യൻ - നവതേജ് ഗിരീഷ് തെമ്പാടത്, ഗ്രൂപ്പ് രണ്ട് ചാമ്പ്യൻ - ഋത്വിക ശ്രീനാഥ്, ഗ്രൂപ്പ് മൂന്ന് ചാമ്പ്യൻ - നന്ദന ശ്രീകാന്ത്, ഗ്രൂപ്പ് നാല് ചാമ്പ്യൻ - പ്രണിത നായർ, ഗ്രൂപ്പ് അഞ്ച് ചാമ്പ്യൻ - പവിത്ര പദ്മകുമാർ മേനോൻ, നാട്യരത്ന - മാളവിക സുരേഷ്‌കുമാർ, സംഗീതരത്ന - ജി അതുൽ കൃഷ്ണ, സാഹിത്യരത്ന - കിഴക്കൂട്ട് ഗോപിക ബാബു എന്നിവരാണ് അവാർഡിനർഹർ.
കേരളീയ സമാജം സാഹിത്യവേദി ഉപവിഭാഗങ്ങള്‍ ആയ സാഹിത്യവേദി, പ്രസംഗവേദി, ക്വിസ് ക്ലബ് എന്നീ കമ്മിറ്റികളുടെ സംയുക്ത പ്രവർത്തനോത്ഘാടനം നാളെ രാത്രി എട്ടിന് സമാജം ഡയമണ്ട്ജൂബിലി ഹാളിൽ പ്രമുഖ എഴുത്തുകാരൻ എം.എൻകാരശ്ശേരി നിർവ്വഹിക്കും.
തുടർന്ന് സമാജം നാദബ്രഹ്മം മ്യൂസിക്ക് ക്ലബ്ബ് മലയാളം തമിഴ് ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന സംഗീത നിശ അരങ്ങേറും. സാഹിത്യക്വിസ്, ജി.സി.സിതലത്തിൽ സാഹിത്യശിൽപശാല, കഥാകവിത മത്സരങ്ങൾ, കുട്ടികൾക്കായുള്ള സാഹിത്യക്യാമ്പുകൾ പ്രമുഖ എഴുത്തുകാർ പങ്കെടുക്കുന്ന സാഹിത്യസദസ്സുകൾ തുടങ്ങി നിരവധിപരിപാടീകളാണ് സാഹിത്യ വേദി ഈ വര്‍ഷം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.