മന്നം ബാലകലോത്സവം ‘മന്ദാരപൂക്കൾ ഫിനാലെ’ ശ്രദ്ധേയമായി
text_fieldsമനാമ: ബഹ്റൈൻ കേരള സോഷ്യൽ ആൻറ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച മന്നം ബാലകലോത്സവം ‘മന്ദാരപൂക്കൾ ഫിനാലെ’ ശ്രദ്ധേയമായി.
ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ മുഖ്യാതിഥിയായിരുന്നു. പ്രപഞ്ച പരിണാമത്തെ ഇതിഹാസത്തിെൻറ അടിസ്ഥാനത്തിൽ അദ്ദേഹം വിലയിരുത്തി.
അമ്മയാണു മഹാസത്യമെന്നും, അമ്മമാർ ഉറങ്ങിപോകുന്നതുകൊണ്ടാണ് ചക്രവ്യൂഹങ്ങളിൽ മക്കൾ അകപെട്ടുപോകുന്നതെന്നുംവയലാർ ശരത്ചന്ദ്ര വർമ്മ അഭിപ്രായപെട്ടു. കേരള സോഷ്യൽ ആൻറ് കൾച്ചറൽ അസോസിയേഷൻ പ്രസിഡൻറ് പമ്പാവാസൻ നായർ അധ്യക്ഷനായിരുന്നു.
യോഗത്തിൽ ജനറൽ സെക്രട്ടറി മനോജ്കുമാർ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സാഹിത്യ വിഭാഗം സെക്രട്ടറി മനു മോഹനൻ, കലാവിഭാഗം സെക്രട്ടറി സന്തോഷ് കയറാട്ട്, ബാലകലോത്സവം കൺവീനർ സതീഷ് നാരായണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
കലാ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. മന്നം ബാലകോത്സവം മന്ദാരപൂക്കൾ കലാതിലകം അനഘ എസ് ലാൽ , കലാപ്രതിഭ ശൗര്യ ശ്രീജിത്ത്, ഗ്രൂപ്പ്‌ചാമ്പ്യൻന്മാരായ അതുൽ കൃഷ്ണൻ , ആദിശ്രീ സോണി , അക്ഷയ പിള്ള , വേദിക സുരേഷ് എന്നിവരെയും വേദിയിൽ ആദരിച്ചു. സംസ്കൃത രത്നമായി മാധവ് ഹരീഷും, സാഹിത്യ രത്നമായി സാധിക മുരളീധരനും.
സംഗീത രത്നമായി ശ്രീദക്ഷയും, നാട്യരത്നമായി അൻസു സുജിയും ആദരിക്കപ്പെട്ടു. പ്രഥമ കെ.എസ്.സി.എ മലയാള കവിതാ പുരസ്കാരം ആദർശ് മാധവൻകുട്ടിക്ക് നൽകി ആദരിച്ചു. കവിതാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സിബി ഇലവുപാലം, മൂന്നാം സ്ഥാനം നേടിയ മനുകാരയാട്, ജൂറി പരാമർശം നേടിയ മായാ കിരൺ, ഡോ. ജിഷ ജ്യോതിസ് എന്നിവർക്കും പുരസ്കാരം നൽകി ആദരിച്ചു. വേദിയിൽ കലാത്സവ പ്രതിഭകളുടെ കലാപരിപാടികളും അരങ്ങേറി. നാനൂറിൽപരം കുട്ടികളാണു മന്ദാരപൂക്കൾ മന്നം ബാലകലോത്സവത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.