െഎ.വൈ.സി.സി ‘അടുക്കളോൽസവം സംഘടിപ്പിച്ചു
text_fieldsമനാമ: ഐവൈസിസി ഹൂറ, ഗുദൈബിയ ഏരിയയുടെ ആഭിമുഖ്യത്തിൽ അടുക്കളോൽസവം 2018 ഇന്ത്യൻ ക്ലബ് ഹാളിൽ സംഘടിപ്പിച്ചു, ബഹ്റൈനിലെ പ്രമുഖരായ വിവിധ ടീമുകളെ അണിനിരത്തി നടന്ന പാചകമൽസരങൾ ശ്രദ്ധേയമായിരുന്നു. കുട്ടികൾക്കായി ലിറ്റിൽ ഷെഫ് മൽസരവും നടന്നു,. സീരിയൽ താരം വിവേക് ഗോപൻ മുഖ്യാതിഥിയായിരുന്നു. അടുക്കളോൽസവത്തിനു മാറ്റ് കൂട്ടി വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.
പാചകമൽസരത്തിൽ സിജി ബിനു, ചിഞ്ചു എലിസബത്ത് മോഹൻ, ആബിദ സഗീർ ടീം എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സമ്മാനങൾ നേടി. ലിറ്റിൽ ഷെഫ് മൽസരത്തിൽ ഫാതിമ സബീക്ക, ഹേവെന്ദ്രിയ ലിഖിയഷാേൻാറ ^ഹേവേന്ദ്രിൻ ലിഖിയ ഷാേൻാറ ടീം,മൊയ്തീൻ ഷിസാൻ, നിതിൻ കൃഷ്ണ കെ പി എന്നിവർ ആദ്യ സമ്മാനങൾ യഥാക്രമം നേടി. സ്റ്റാർട്ടർ വിഭാഗത്തിൽ ആബിദ^സഗീർ ഒന്നാം സ്ഥാനവും എൻ.സി എൽദോ രണ്ടാം സ്ഥാനവും നേടി. ഡിസർട്ട് വിഭാഗത്തിൽ ചിഞ്ചു എലിസബത്ത് മോഹൻ ഒന്നാമതും രമണി അനിൽ കുമാർ രണ്ടാമതും എത്തി.
മെയ്ൻ കോഴ്സ് വിഭാഗത്തിൽ സിജി ബിനു ഒന്നാമതും ശില്പ രണ്ടാമതും സൗമിയാ സജിത്ത് മൂന്നാം സ്ഥാനവും നേടി. ഏരിയ പ്രസിഡൻറ് എം കെ സരുണിെൻറ അധ്യക്ഷതയിൽ കൂടിയ സമ്മാനദാന ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ കെ എ അജ്മൽ സ്വാഗതം ആശംസിച്ചു. വിജയികൾക്കുള്ള സമ്മാനധാനം വിവേക് ഗോപനും ഐ.വൈ.സി.സി പ്രസിഡൻറ് ബേസിൽ നെല്ലിമറ്റവും നിർവ്വഹിച്ചു. യു.കെ ബാലൻ, അബി ഫിറോസ്,അജി ജോഷ്വാ എന്നിവരാണ് വിധികർത്താക്കളായത്. ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ബഷീർ അമ്പലായി, ഐ.വൈ.സി.സി ട്രഷറർ ഹരി ഭാസ്കരൻ,വൈസ് പ്രസിഡൻറുമാരായ ദിലീപ് ബാലകൃഷ്ണൻ, റിച്ചി കളത്തൂരേത്ത്, മെമ്പർഷിപ്പ് സെക്രട്ടറി ജെയ്സൺ ,ബിജു മലയിൽ, സ്റ്റഫി എന്നിവർ സംസാരിച്ചു, പ്രോഗ്രാം കൺവീനർ ലിജോ ഫ്രാൻസിസ് നന്ദി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.