സംഗീേതാത്സവത്തിൽ ഇന്ന് ഫ്രഞ്ച് സംഘം പാടും; വ്യാഴാഴ്ച ലബനീസ് ഗായിക ഡാലിൻ ജബ്ബോർ
text_fieldsമനാമ: 28ാമത് അന്താരാഷ്ട്ര സംഗീതോത്സവത്തിൽ ചൊവ്വാഴ്ച രാത്രി എട്ടിന് ഫ്രഞ്ച് സംഗീ തസംഘമായ ‘എൻസെമ്പിൾ കോൺട്രാസ്റ്റ്’പരിപാടി ബഹ്റൈന്‍ നാഷനല്‍ തീയറ്ററിലെ കൾച റൽ ഹാളിൽ അവതരിപ്പിക്കും. ലോകമൊട്ടുക്കുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ നാ മമാണ് ‘എൻസെമ്പിൾ കോൺട്രാസ്റ്റ്’. ക്ലാസിക്കൽ, മ്യൂസിക്കൽ കോമഡി, ജാസ് എന്നിവ ഉൾപ്പെടുത്തിയ സംഗീതവിഭവങ്ങൾ അവതരിപ്പിച്ചാണ് ഇവർ വേദികളെ കീഴടക്കുന്നത്.
ലബനാൻ സ്വദേശിയായ സംഗീതജ്ഞ ഡാലിൻ ജബ്ബോർ അവതരിപ്പിക്കുന്ന ഗാനങ്ങൾ വ്യാഴാഴ്ച രാത്രി എട്ടിന് നടക്കും. വോക്കൽ, ക്ലാസിക് ആലാപന രീതികളിലൂടെ മാധുര്യമുയർത്തുന്ന ഡാലിൻ ജബ്ബോർ അറബിക്, സൂഫി സംഗീതാലാപനത്തിലൂടെയും ശ്രദ്ധേയയാണ്. ഇവർക്കൊപ്പം പ്രമുഖരും അരങ്ങിലെത്തി സംഗീതനിശയെ വേറിട്ടതാക്കും. വെള്ളിയാഴ്ച രാത്രി കൾചറൽ ഹാളിൽ ബഹ്റൈൻ മ്യൂസിക് ബാൻഡ് തകർപ്പൻ സംഗീതവുമായി എത്തും. ഗൃഹാതുരത്വ സംഗീതത്തിന് വ്യത്യസ്ത ഭാവം നൽകുന്ന ബഹ്റൈൻ മ്യൂസിക് ബാൻഡ് ബഹ്റൈെൻറയും അറബിെൻറയും തനത് സംഗീതാത്മകതക്കാണ് പ്രാധാന്യം നൽകുന്നത്.
ശനിയാഴ്ച മുഹറഖിൽ ദാർ അൽ മുഹറഖ് അവതരിപ്പിക്കുന്ന സംഗീതപരിപാടിയോടെയാണ് മേള സമാപിക്കുക. വിവിധ ഭാവങ്ങളിൽ പൈതൃകസംഗീതത്തിന് പ്രാധാന്യം നൽകിയാണ് ദാറുൽ മുഹറഖ് ഗാനാലാപന ശൈലി. അന്താരാഷ്ട്ര സംഗീതോത്സവത്തിെൻറ ഭാഗമായി വിവിധ ശിൽപശാലകളും നടക്കുന്നുണ്ട്. 24ന് ‘സംഗീതത്തിെൻറ ഭാവം’ ബാബ് അൽ ബഹ്റൈനിൽ ആറ് മുതൽ പത്തുവരെയുള്ള കുട്ടികൾക്കായി ശിൽപശാല നടക്കും.
‘ഞങ്ങളുടെ പുരാതനസംഗീതം വീണ്ടെടുക്കുന്നു’ എന്ന വിഷയത്തിൽ 25,26 തീയതികളിൽ ആർട്ട് സെൻററിൽ ഹസൻ ഹുജൈരി നേതൃത്വം നൽകുന്ന ശിൽപശാല നടക്കും. 17 വയസ്സിനു മുകളിലുള്ളവർ സംബന്ധിക്കും. ബഹ്റൈെൻറ സംഗീത ചരിത്രവുമായി ബന്ധപ്പെട്ട പഠനത്തിനുകൂടി ഇൗ ശിൽപശാല പ്രാധാന്യം നൽകും. ഫ്രഞ്ച്, ജര്‍മനി, ഈജിപ്ത് നയതന്ത്ര കാര്യാലയങ്ങളുടെ സഹകരണത്തോടെയാണ് പരിപാടികൾ നടക്കുന്നത്. ക്ലാസിക്, റോക്, പോപ്, ബഹ്റൈന്‍ പാരമ്പര്യ സംഗീത പരിപാടികൾക്ക് പ്രാധാന്യം നൽകുന്ന സംഗീതോത്സവത്തിന് പൊതുവിൽ കാണികളുടെ പങ്കാളിത്തം ശ്രദ്ധേയമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.