നെഹ്റുവിെൻറ കാഴ്ചപ്പാടിലേക്ക് ഭാരതം മടങ്ങിവരണം –പി.വി. രാധാകൃഷ്ണപിള്ള
text_fieldsമനാമ: ഭാരതം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നെഹ്റുവിെൻറ ദീഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടിലേക്ക് മടങ്ങിവരാൻ തയാറാകണമെന്ന് ബഹ്റൈൻ കേര ളീയസമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ബഹ്റൈൻ ദേ ശീയകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, നെഹ്റു ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വർധിക്കുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുക എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. നമ്മുടെ രാജ്യത്ത് ഇന്ന് കാണുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്കെല്ലാം തുടക്കം കുറിച്ചത് നെഹ്റുവിെൻറ കാലത്താണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിെൻറ പുരോഗതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്ത വ്യക്തിയായിരുന്നു നെഹ്റു. ജലസേചനപദ്ധതികൾ, ഡാമുകൾ, വൈദ്യുതി നിലയങ്ങൾ, കാർഷിക പദ്ധതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യപരിപാലന കേന്ദ്രങ്ങൾ തുടങ്ങി എല്ലാത്തിനും അടിത്തറ പാകി. ഈ കാര്യങ്ങൾ പൊതുസമൂഹത്തോട് പറയാനും വരുന്ന തലമുറയെ പഠിപ്പിക്കാനും കോൺഗ്രസുകാർ തയാറാകണമെന്നും രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.
ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതം ആശംസിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി കെ.സി. ഫിലിപ്, ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, വൈസ് പ്രസിഡൻറ് നാസർ മഞ്ചേരി, സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, വനിതാവിഭാഗം പ്രസിഡൻറ് ഷീജ നടരാജ്, പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കുഞ്ഞൂട്ടി പൊന്നാട്, ഒ.ഐ.സി.സി നേതാക്കളായ രാഘവൻ കരിച്ചേരി, ജമാൽ കുറ്റിക്കാട്ടിൽ, ജി. ശങ്കരപ്പിള്ള, നസിം തൊടിയൂർ, ഷിബു എബ്രഹാം, നിസാർ കുന്നത്ത്കുളത്തിൽ, സുരേഷ് പുണ്ടൂർ, റംഷാദ്, അനിൽകുമാർ, ഷാജി തങ്കച്ചൻ, ഷെരിഫ് ബംഗ്ലാവിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.