മുഹറഖ് സീഫ് മാളിൽ ഇ.ഡബ്ല്യു.എ കസ്റ്റമർ സർവിസ് കേന്ദ്രം തുറന്നു
text_fieldsമനാമ: ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇ.ഡബ്ല്യു.എ) പ്രസിഡന്റ് കമാൽ ബിൻ അഹമ്മദ് മുഹമ്മദ് മുഹറഖിലെ സീഫ് മാളിൽ പുതിയ കസ്റ്റമർ സർവിസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കൂടുതൽ സേവനം നൽകുകയാണ് ഇ.ഡബ്ല്യു.എ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
എല്ലാ ഉപഭോക്താക്കൾക്കും സേവനങ്ങൾ ലഭ്യമാക്കാനും സുഗമമാക്കാനുമായി ഉപഭോക്തൃ സേവന ചാനലുകൾ വൈവിധ്യവത്കരിക്കാനാണ് തീരുമാനം. ഉപഭോക്താക്കൾക്ക് ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ അനുവദിക്കുന്ന ഇലക്ട്രോണിക് സേവനങ്ങൾ നടപ്പാക്കുന്നതോടൊപ്പം വെർച്വൽ ശാഖകളും തുറക്കും. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും ആവശ്യമായ സേവനങ്ങൾ നൽകാൻ വീടുകൾ സന്ദർശിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ, ഇ-സേവനങ്ങൾ, ഹോട്ട്ലൈൻ, വെർച്വൽ അപ്പോയ്ന്റ്മെന്റുകൾ, മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും സേവനം നൽകുന്നതിനുള്ള ഭവന സന്ദർശനങ്ങൾ എന്നിവ ഉൾപ്പെടെ അഞ്ച് ഉപഭോക്തൃ ആശയവിനിമയ ചാനലുകളാണ് ഇപ്പോൾ ഇ.ഡബ്ല്യു.എക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.