വിദ്യാർഥികൾക്കായി എക്സാം ഫോബിയ അവയർനസ് ക്ലാസ് സംഘടിപ്പിച്ചു
text_fieldsവിദ്യാർഥികൾക്കായി കെ.പി.എ സംഘടിപ്പിച്ച എക്സാം ഫോബിയ അവയർനസ് ക്ലാസിൽ ഡോ. ജോൺ പനക്കലിന് കെ.പി.എയുടെ മെമന്റോ കൈമാറുന്നു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) സൽമാനിയ ഏരിയയുടെ നേതൃത്വത്തിൽ ആസ്ഥാനത്തുവെച്ച് കെ.പി.എ ചിൽഡ്രൻസ് പാർലമെന്റുമായി ചേർന്ന് വിദ്യാർഥികൾക്കായി എക്സാം ഫോബിയ അവയർനസ് ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർഥികളുടെ പരീക്ഷയോടുള്ള ഭയവും ഉത്കണ്ഠയും മാറ്റി അവരുടെ മനസ്സ് പരീക്ഷക്ക് പാകമാക്കി എടുക്കുന്നതിനുവേണ്ടി കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയയുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. ക്ലാസ് വിദ്യാർഥികൾക്കും അതുപോലെതന്നെ രക്ഷിതാക്കൾക്കും ഒരുപോലെ ഉപകാരപ്രദമായി മാറി.
പ്രവാസി ഗൈഡൻസ് സെന്റർ ചെയർമാനും സീനിയർ കൗൺസിലറുമായ ഡോ. ജോൺ പനക്കൽ വിദ്യാർഥികളുടെ പരീക്ഷാപ്പേടിയും ഉത്കണ്ഠയും മാറാനുള്ള മാർഗനിർദേശങ്ങൾ നൽകി. കെ.പി.എ സൽമാനിയ ഏരിയ പ്രസിഡന്റ് ജയകുമാർ അധ്യക്ഷതവഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി ജിബി ജോൺ വർഗീസ് സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഡോ. ജോൺ പനക്കലിന് കെപിയുടെ മെമന്റോ നൽകി ആദരിച്ചു. കെ.പി.എ ചിൽഡ്രൻസ് വിങ് കൺവീനർ നിസാർ കൊല്ലം, കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സെക്രട്ടേറിയറ്റ് അംഗങ്ങളായ കോയിവിള മുഹമ്മദ് കുഞ്ഞ്, അനിൽകുമാർ, രജീഷ് പട്ടാഴി എന്നിവർ ആശംസയും സൽമാനിയ ഏരിയ ട്രഷറർ സന്തോഷ് കുമാർ നന്ദിയും അർപ്പിച്ചു. ഏരിയ കോഓഡിനേറ്റർ റെജിമോൻ ബേബികുട്ടി, സെൻട്രൽ കമ്മിറ്റി അംഗം ബിജു ആർ. പിള്ള എന്നിവർ അവേർനസ് ക്ലാസ് നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.