കാലിഗ്രഫിയിൽ മികവ്: വിദ്യാർഥിയെ അനുമോദിച്ചു
text_fieldsകാലിഗ്രഫിയിൽ മികവുതെളിയിച്ച സൽമാനെ സാദിഖലി ശിഹാബ് തങ്ങൾ അനുമോദിക്കുന്നു
മനാമ: കാലിഗ്രഫിയിൽ മികവുതെളിയിച്ച സമസ്ത ബഹ്റൈൻ ഇർശാദുൽ മുസ്ലിമീൻ മദ്റസയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സൽമാൻ നൗഷാദിനെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മെമേൻറാ നൽകി അനുമോദിച്ചു. ഗുരുനാഥന് സമ്മാനമായി സൽമാൻ നൽകിയ ഖുർആനിക വചനമടങ്ങുന്ന കാലിഗ്രഫി ചിത്രം കഴിഞ്ഞദിവസം ഏറെ ശ്രദ്ധ നേടി. സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സമസ്ത ബഹ്റൈൻ പ്രസിഡൻറ് ഫഖ്റുദ്ദീൻ തങ്ങൾ, ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞഹമദ് ഹാജി, ട്രഷറർ അബ്ദുൽ വാഹിദ്, സ്വദർ മുഅല്ലിം കെ.കെ. അശ്റഫ് അൻവരി, വിദ്യാർഥിയുടെ പിതാവ് നൗഷാദ് എന്നിവർ പെങ്കടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.