അമിത ടിക്കറ്റ് നിരക്കുവർധന ഒഴിവാക്കണം –ഐ.വൈ.സി.സി ബഹ്റൈൻ
text_fieldsമനാമ: എയർ ബബ്ൾ കരാർ പ്രകാരം ബഹ്റൈനിലേക്ക് വരുന്ന വിമാനങ്ങളിൽ ഈടാക്കുന്ന ഉയർന്ന ടിക്കറ്റ് നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് ഐ.വൈ.സി.സി പ്രചാരണം ആരംഭിച്ചു. 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്ക് കൊടുക്കേണ്ട അവസ്ഥയാണ് ഉള്ളത്. കോവിഡ് ഭീതി മൂലം നാട്ടിൽപോയവരും അവധിക്ക് പോയവരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ മടങ്ങിവരാൻ കാത്തിരിക്കുകയാണ്.
യു.എ.ഇ അടക്കമുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ സാധാരണ നിരക്കും ബഹ്റൈനിലേക്ക് ഉയർന്ന നിരക്കും എന്നത് നീതീകരിക്കാനാകില്ല. ഇത് സംബന്ധിച്ച് ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട്
ഇന്ത്യൻ അംബാസഡർക്കും എം.പിമാർ അടക്കമുള്ള ജനപ്രതിനിധികൾക്കും കേന്ദ്ര മന്ത്രിമാർക്കും ഇ-മെയിൽ അയക്കാനും ഫോണിലൂടെ ബന്ധപ്പെട്ട് ആവശ്യം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ കാമ്പയിനും നടത്തുമെന്ന് പ്രസിഡൻറ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.