ജീവിതശൈലീരോഗങ്ങൾ ചെറുക്കാൻ വ്യായാമം: കാമ്പയിനുമായി ലയൺസ് ക്ലബ്
text_fieldsമനാമ: ജീവിതശൈലീരോഗങ്ങൾക്കെതിരെ വ്യായാമംകൊണ്ട് പ്രതിരോധംതീർക്കുക എന്ന കാമ്പയിനുമായി ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ. പ്രവാസികൾക്കിടയിൽ ജീവിതശൈലീരോഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ വാക്കേഴ്സ് ക്ലബ് രൂപവത്കരിച്ചത്.
ക്ലബിലെ അംഗങ്ങൾ എല്ലാ ദിവസവും ഒരുമണിക്കൂർ വ്യായാമം ചെയ്തിരിക്കണം എന്നതാണ് അംഗത്വത്തിന്റെ മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്.
അംഗങ്ങൾ വ്യായാമം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മൊബൈൽ ആപ് വഴി സംവിധാനവും ഒരുക്കിയിട്ടുണ്ട്. വാക്കേഴ്സ് ക്ലബിന്റെ ഉദ്‌ഘാടനവും ഫ്ലാഗ് ഓഫ് കർമവും സാമൂഹിക- സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ ഡോ. പി.വി. ചെറിയാൻ നിർവഹിച്ചു. ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ പ്രസിഡന്‍റ് നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗവും ലോക കേരളസഭ അംഗവുമായ രാജു കല്ലുംപുറം, ഒ.ഐ.സി.സി ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം, സഈദ് റമദാൻ നദ്വി, ജ്യോതി മേനോൻ, അബ്ബാസ് മലയിൽ, ബദറുദ്ദീൻ പൂവ്വാർ, നൈന മുഹമ്മദ് ഷാഫി, ബഷീർ വാണിയക്കാട്, ബഷീർ വെളിയംകോട്, റോയ്, മിനി മാത്യു, ലയൺസ് ക്ലബ് ഡയറക്ടർ മൂസഹാജി, വൈസ് പ്രസിഡന്‍റുമാരായ റംഷാദ് അയിലക്കാട്, ഹലീൽ റഹ്മാൻ, ഫിറോസ് അറഫ തുടങ്ങിയവർ സംസാരിച്ചു.
ലയൺസ് ക്ലബ് ഭാരവാഹികളായ ബിജേഷ്, അബ്ദുൽ കരീം, ഹുസൈൻ കൈക്കുളത്ത്, ഷാസ് പോക്കുട്ടി, ശരത്, എൽദോ പൗലോസ്, സുനിൽ ചിറയിൻകീഴ് തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതവും ജോ. സെക്രട്ടറി സുനിൽ ചെറിയാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.