സാം സാമുവലിനെ അനുസ്മരിച്ച് പ്രവാസി സമൂഹം
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും സബർമതി കൾച്ചറൽ ഫോറം പ്രസിഡൻറുമായിരുന്ന സാം സാമുവലിെൻറ വേർപാടിെൻറ ഒന്നാം വാർഷികത്തിൽ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു.
സൽമാബാദിലുള്ള അദ്ദേഹത്തിെൻറ കല്ലറയിൽ സെൻറ് മേരീസ് ഓർത്തോഡോക്സ് ചർച്ച് വികാരി ഫാ. ബിജു ഫിലിപ്പോസിെൻറ കാർമികത്വത്തിൽ പ്രാർഥന നടത്തി.
സബർമതി കൾച്ചറൽ ഫോറം ഭാരവാഹികളായ അജി പി. ജോയ്, സാബു സക്കറിയ, ചാക്കോ, സണ്ണി, അജിത്ത്, മിൽട്ടൺ, സജീഷ്, റീതിൻ, എന്നിവർ നേതൃത്വം നൽകി.
സാമൂഹിക പ്രവർത്തകരായ സാനി പോൾ, അനീഷ് വർഗീസ് എന്നിവരും സാമിെൻറ ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. സാമിെൻറ ഭാര്യയും മക്കളും നാട്ടിൽനിന്ന് ഓൺലൈനിൽ ചടങ്ങിൽ പങ്കുചേർന്നു.
നിരാലംബർക്കുവേണ്ടി സ്വന്തം സാമ്പത്തികമോ ആരോഗ്യമോ നോക്കാതെ ഇറങ്ങി പുറപ്പെട്ട സാം സാമുവലിെൻറ ഓർമദിനത്തിൽ സഹലയിൽ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് സബർമതി കൾച്ചറൽ ഫോറം ഭക്ഷണം നൽകി. സാമൂഹിക പ്രവർത്തനത്തിനിടെ കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞ പത്തനംതിട്ട അടൂർ സ്വദേശിയായ സാം സാമുവൽ കഴിഞ്ഞവർഷം ജൂലൈ 16നാണ് നിര്യാതനായത്. ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക പ്രവർത്തകരെയും മറ്റ് പ്രവാസികളെയും ദുഃഖത്തിലാഴ്ത്തിയാണ് അദ്ദേഹം വിടപറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.