Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി തിരിച്ചറിയല്‍...

പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് നിരക്ക് വർധന പിൻവലിക്കണം -പ്രവാസി വെൽഫെയർ

text_fields
bookmark_border
പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് നിരക്ക് വർധന പിൻവലിക്കണം -പ്രവാസി വെൽഫെയർ
cancel

മനാമ: പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി വിവിധ സേവനങ്ങൾക്കായി നൽകിവരുന്ന തിരിച്ചറിയല്‍ കാര്‍ഡുകളുടെ നിരക്ക് വർധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് പ്രവാസി വെൽഫെയർ, ബഹ്റൈൻ ആവശ്യപ്പെട്ടു.

ജി.എസ്.ടി ആക്ട് പ്രകാരം എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ജി.എസ്.ടി ബാധകമാണെന്നതിന്റെ മറപിടിച്ച് കഴിഞ്ഞ ദിവസമാണ്‌ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, സ്റ്റുഡന്റ്സ് ഐ.ഡി കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവക്ക് നിരക്ക് വർധിപ്പിച്ച് ഉത്തരവിറക്കിയത്.

സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളില്‍ അംഗങ്ങളാവുന്ന ബഹുഭൂരിപക്ഷം താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് അധിക ബാധ്യത അടിച്ചേൽപിക്കുന്ന നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്മാറണം. നിലവില്‍ ആകര്‍ഷണീയത കുറഞ്ഞ വിവിധ പദ്ധതികളില്‍ ഗള്‍ഫ് നാടുകളിലെ സാമൂഹിക സന്നദ്ധ സംഘടനകളുടെ നിരന്തര ബോധവത്കരണത്തിലൂടെയാണ്‌ പ്രവാസികള്‍ അംഗങ്ങളാവുന്നത്. നിരക്ക് വർധന ആളുകളെ പദ്ധതികളില്‍നിന്ന് അകറ്റുകയും പ്രവാസി ക്ഷേമത്തിനായി മാറ്റിവെക്കുന്ന തുക അര്‍ഹരായവര്‍ക്ക് കിട്ടാതാകുന്നതിന് കാരണമാകുമെന്നും പ്രവാസി വെൽഫെയർ വാർത്തക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:feeID cardwithdrawnPravasi Welfare
News Summary - Expatriate ID card fee hike should be withdrawn - Pravasi Welfare
Next Story