Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി ലീ​ഗ​ൽ...

പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​തൃ​ക​പ​രം -ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

text_fields
bookmark_border
PLC Bahrain Chapter Newsletter The Bridge Ambassador Vinod K Jacob publishes
cancel
camera_alt

പി.​എ​ൽ.​സി ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ന്റെ ന്യൂ​സ് ലെ​റ്റ​ർ "ദി ​ബ്രി​ഡ്ജ്" അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ജേ​ക്ക​ബ് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​നാ​മ: പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​തൃ​ക​പ​ര​മെ​ന്ന് അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ്. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ന്റെ ര​ണ്ടാം വാ​ർ​ഷി​ക​ച്ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​ക്കാ​രു​ടെ ക്ഷേ​മ​മു​റ​പ്പു​വ​രു​ത്താ​നാ​യി പി.​എ​ൽ.​സി പോ​ലു​ള്ള സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണം തു​ട​ർ​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ​നി​ന്നും വി​ദേ​ശ​രാ​ജ്യ​ത്തേ​ക്കു​ള്ള സു​ര​ക്ഷി​ത കു​ടി​യേ​റ്റം ഉ​റ​പ്പു​വ​രു​ത്താ​നാ​യി ഇ​ന്ത്യ​യി​ൽ കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​വാ​സി ഗ്ലോ​ബ​ൽ സെ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം പ​റ​ഞ്ഞു.

പി.​എ​ൽ.​സി ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ അ​ധ്യ​ക്ഷ​ൻ സു​ധീ​ർ തി​രു​നി​ല​ത്ത് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗം ഡോ. ​ഹ​സ​ൻ ഈ​ദ് ബോ​ഖ​മ്മാ​സ്, (വി​ദേ​ശ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ, പ്ര​തി​രോ​ധ​വും ദേ​ശീ​യ സു​ര​ക്ഷ​യും), ബ​ഹ്‌​റൈ​നി​ലെ നേ​പ്പാ​ൾ അം​ബാ​സ​ഡ​ർ തീ​ർ​ഥ​രാ​ജ് വാ​ഗ്‌​ലെ, ബം​ഗ്ലാ​ദേ​ശ് എം​ബ​സി​യി​ലെ ആ​ക്ടി​ങ് അം​ബാ​സ​ഡ​റും ചാ​ർ​ജ് ഡി ​അ​ഫ​യേ​ഴ്‌​സു​മാ​യ ഖ​യീ​സ്, ഔ​ട്ട്‌​റീ​ച്ച് ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി പാ​ർ​ട്ണ​ർ​ഷി​പ് ഡ​യ​റ​ക്ട​ർ ഫ​ഹ​ദ് അ​ൽ​ബി​നാ​ലി, തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള ഹു​സൈ​ൻ അ​ൽ ഹു​സൈ​നി, മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി, ഡോ. ​ചെ​റി​യാ​ൻ, പി.​എ​ൽ.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ റി​ജി ജോ​യ്, മ​റ്റു ക​മ്യൂ​ണി​റ്റി മേ​ധാ​വി​ക​ൾ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, ഫി​ലി​പ്പീ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​​​ങ്കെ​ടു​ത്തു.

പി.​എ​ൽ.​സി ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ന്റെ ന്യൂ​സ് ലെ​റ്റ​ർ "ദി ​ബ്രി​ഡ്ജ്" അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് പ്ര​കാ​ശ​നം ചെ​യ്തു. ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗ​മാ​യ ഡോ. ​ഹ​സ​ൻ ഈ​ദ് ബു​ഖാ​മ​സ് ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി. നീ​ന വി​ൽ​സ​ൺ അ​വ​താ​ര​ക​യാ​യി​രു​ന്നു. കി​ഡ്നി സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച കിം​സ് ഹെ​ൽ​ത്തി​ന്റെ കോ​ൺ​സ​ൾ​റ്റ​ന്‍റ് ഡോ. ​മ​ഹേ​ഷ് കൃ​ഷ്ണ​സ്വാ​മി സം​സാ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് ടോ​ജി.​കെ, ട്രീ​സ​റെ​ർ പ്ര​വീ​ൺ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ശ്രീ​ജ ശ്രീ​ധ​ര​ൻ, ഗ​ണേ​ഷ് മൂ​ർ​ത്തി, ഡോ​ക്യു​മെ​ന്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ റെ​മ​ൻ​പ്രീ​ത് പ്ര​വീ​ൺ, മ​ണി​ക്കു​ട്ട​ൻ, ജെ​യ്ഷ, സ്പ​ന്ദ​ന, കി​ഷോ​ർ, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ രാ​ജി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടീ​മം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് സ​ലിം, ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഷ​മ അ​നി​ൽ ഗു​പ്ത ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsIndian Ambassador
News Summary - Expatriate Legal Cell's performance is exemplary - Indian Ambassador
Next Story