ബഹ്റൈനിലെ പ്രവാസി മടക്കം: പരിഹാരമില്ലാതെ യാത്രാപ്രശ്നം
text_fieldsമനാമ: ബഹ്റൈനിലെ പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾക്ക് ഇനിയും അറുതിയാകുന്നില്ല. നാട്ടിൽനിന്ന് വരാൻ കാത്തിരുന്നവർ എയർ ബബ്ൾ വിമാനങ്ങൾക്ക് കാത്തിരുന്ന് നിരാശപ്പെടുന്ന സ്ഥിതിയാണ്. എയർ ഇന്ത്യ എക്സ്പ്രസിന് ഒക്ടോബർ 21 വരെയുള്ള ബുക്കിങ് ഒറ്റയടിക്ക് നേരേത്തതന്നെ തീർന്നിരുന്നു. ഗൾഫ് എയർ ബുക്കിങ് തുടങ്ങുന്നത് കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നവർക്കും നിരാശയാണ് ബാക്കി.സെപ്റ്റംബർ 30ന് കോഴിക്കോട്ടുനിന്നുള്ള ഗൾഫ് എയർ വിമാനത്തിന് ഞായറാഴ്ച രാവിലെ അൽപനേരം ബുക്കിങ് നടത്തിയിരുന്നെങ്കിലും പെെട്ടന്നുതന്നെ തീർന്നു. ബുക്ക് ചെയ്യാൻ കഴിഞ്ഞവർക്ക് 275 ദീനാറാണ് ടിക്കറ്റിന് നൽകേണ്ടി വന്നത്.
ഗൾഫ് എയർ വിമാനങ്ങൾ ഇപ്പോഴും നാട്ടിൽനിന്ന് വരുന്നുണ്ടെങ്കിലും ഇതിലൊക്കെ ബുക്ക് ചെയ്യുന്നവർ ആരാണെന്ന സംശയം ബാക്കി. സംഘടനകൾ ചാർേട്ടഡ് വിമാന സർവിസ് നിർത്തിയെന്ന് അറിയിച്ചെങ്കിലും ടിക്കറ്റുകൾ ഇേപ്പാഴും കിട്ടാക്കനിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് എയറിൽ ടിക്കറ്റ് അന്വേഷിച്ച് വിളിച്ചവർക്ക് അസോസിയേഷനുകളെ ബന്ധപ്പെടണമെന്ന മറുപടിയാണ് ലഭിച്ചതെന്ന് പറയുന്നു. ആരൊക്കെയോ സീറ്റുകൾ ഒരുമിച്ച് ബുക്ക് ചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.ഗൾഫ് എയറിൽ നേരേത്ത ബുക്ക് ചെയ്ത് കാത്തിരുന്നവർക്ക് ൈഫ്ലറ്റ് കാൻസൽ ആയെന്ന അറിയിപ്പാണ് ലഭിക്കുന്നത്. ഇവരും ഇപ്പോൾ ടിക്കറ്റിന് നെേട്ടാട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.