പ്രവാസി യാത്രാപ്രശ്നം: പാർലമെൻറ് അംഗവുമായി എസ്.ഡബ്ല്യു.എ കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: ഇന്ത്യയിൽനിന്നും ബഹ്റൈനിലേക്ക് വരേണ്ട പ്രവാസികൾക്ക് മതിയായ യാത്ര സൗകര്യം ഇല്ലാത്തതും ഉള്ളവക്ക് അമിതമായ യാത്ര നിരക്ക് നൽകേണ്ടി വരുന്നതും ഉൾപ്പെടെയുള്ള യാത്രാ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ (എസ്.ഡബ്ല്യു.എ) നേതാക്കൾ ബഹ്റൈൻ പാർലമെൻറ് അംഗം അഹ്മദ് യൂസഫ് അബ്ദുൽ ഖാദർ മുഹമ്മദ് അൻസാരിയുമായി കൂടിക്കാഴ്ച നടത്തി.
യാത്ര വിഷയം അനുഭാവപൂർവം പരിഗണിക്കാമെന്നും ബന്ധപ്പെട്ട മന്ത്രിയുമായും ഗൾഫ് എയർ ബോർഡ് പ്രതിനിധികളുമായും സംസാരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. നാട്ടിൽനിന്നും ബഹ്റൈനിലേക്ക് വേണ്ടത്ര സർവിസുകൾ ഇല്ലാത്തതിനാൽ വിസ കാലാവധി കഴിയുന്നവർ ഉൾപ്പെടെ നിരവധി പേരാണ് പ്രയാസത്തിൽ കഴിയുന്നത്. നിലവിൽ പ്രഖ്യാപിച്ച വിമാനങ്ങൾക്ക് സീറ്റുകൾ പൂർണമായി തീരുകയും ചെയ്തു. ഇക്കാര്യങ്ങൾ ഭാരവാഹികൾ പാർലമെൻറ് അംഗത്തിെൻറ ശ്രദ്ധയിൽപ്പെടുത്തി. സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ, വൈസ് പ്രസിഡൻറ് മുഹമ്മദലി മലപ്പുറം, വെൽകെയർ കൺവീനർ അബ്ദുൽ മജീദ് തണൽ, എക്സിക്യൂട്ടിവ് അംഗം ഫസൽ റഹ്മാൻ പൊന്നാനി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.