Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി​ക​ൾ...

പ്ര​വാ​സി​ക​ൾ ഇ​ന്ത്യ​യു​ടെ വി​ശ്വ​പൗ​ര​ർ: ഗാ​യ​ത്രി വ​ർ​ഷ

text_fields
bookmark_border
bahrain prathibh sub committee inaugration
cancel
camera_alt

ബ​ഹ്റൈ​ൻ പ്ര​തി​ഭ​യു​ടെ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ 2023-25 കാ​ല​ത്തെ പ്ര​വ​ർ​ത്ത​നം സി​നി​മ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക ഗാ​യ​ത്രി വ​ർ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു


മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​തി​ഭ​യു​ടെ 13 സ​ബ് ക​മ്മി​റ്റി​ക​ളു​ടെ 2023-25 കാ​ല​ത്തെ പ്ര​വ​ർ​ത്ത​നം സി​നി​മ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക ഗാ​യ​ത്രി വ​ർ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ ഇ​നി​യും ഇ​ങ്ങ​നെ ഉ​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യം ഇ​ന്ന​ലെ​വ​രെ ന​മ്മു​ടെ ശ​ബ്ദ​ത്തി​ന്‍റെ മാ​റ്റൊ​ലി​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്നു. ഏ​റ്റ​വും വ​ലി​യ പൈ​തൃ​ക സം​സ്കാ​ര​ത്തി​ന്‍റെ ഉ​ട​മ​ക​ൾ ഇ​ന്ത്യ​ക്കാ​രാ​ണ്. അ​തി​ന്‍റെ ഉ​ദാ​ഹ​ര​ണം പ്ര​വാ​സി​ക​ൾ ത​ന്നെ​യാ​ണ്. ഇ​ന്ത്യ​യു​ടെ വി​ശ്വ​പൗ​ര​ൻ ആ​രെ​ന്ന ചോ​ദ്യ​ത്തി​ന് ബി.​ജെ.​പി​ക്കാ​ർ ന​ൽ​കു​ന്ന ഉ​ത്ത​രം ന​രേ​ന്ദ്ര മോ​ദി എ​ന്നാ​ണെ​ങ്കി​ൽ യ​ഥാ​ർ​ഥ​ത്തി​ൽ അ​തി​നു​ത്ത​രം പ്ര​വാ​സി​ക​ൾ എ​ന്ന​താ​ണ്.

സൈ​ബ​ർ ആ​ക്ര​മ​ണ​കാ​ല​ത്ത് പൊ​തു​രം​ഗ​ത്തു​നി​ന്ന് ധാ​രാ​ളം പി​ന്തു​ണ ല​ഭി​ച്ചെ​ങ്കി​ലും ചു​രു​ക്കം ചി​ല​രു​ടെ പി​ന്തു​ണ​യേ സി​നി​മ​രം​ഗ​ത്തു​നി​ന്ന് ല​ഭി​ച്ചു​ള്ളൂ. ഗാ​യ​ത്രി വ​ർ​ഷ​യെ​പോ​ലെ താ​ന്തോ​ന്നി എ​ന്ന് വി​ളി​ക്ക​പ്പേ​ട്ടാ​ക്കാം എ​ന്ന ഭ​യ​ത്താ​ലും ത​ങ്ങ​ളു​ടെ ജോ​ലി​ക്ക് വി​ഘ്നം വ​ര​രു​ത് എ​ന്ന് ക​രു​തി​യും ഒ​ന്നും മി​ണ്ടാ​തി​രു​ന്ന​വ​രാ​ണ് ഭൂ​രി​പ​ക്ഷം പേ​രും. ഇ​ത് ന​മ്മു​ടെ നാ​ട് എ​ത്തി​ച്ചേ​ർ​ന്ന അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണ് കാ​ണി​ക്കു​ന്ന​തെന്നും അവർ പറഞ്ഞു. ച​ട​ങ്ങി​ൽ പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​ജോ​ഷ് മൊ​റാ​ഴ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് ബി​നു മ​ണ്ണി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം മാ​ധ്യ​മ​വി​ഭാ​ഗം ‘സം​സ്ഥാ​ന സ​മി​തി​അം​ഗം മ​ധു മോ​ഹ​ൻ, പ്ര​തി​ഭ മു​ഖ്യ ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്ത്, പ്ര​തി​ഭ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷ സ​തീ​ശ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ മേ​ഖ​ല​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പ്ര​തി​ഭ സാ​ന്ത്വ​നം ഫ​ണ്ടി​ലേ​ക്ക് പ്ര​തി​ഭ സ​ൽ​മാ​ബാ​ദ് മേ​ഖ​ല സ​മാ​ഹ​രി​ച്ച തു​ക​യും പ്ര​തി​ഭ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും സ​ൽ​മാ​ബാ​ദ് മേ​ഖ​ല സെ​ക്ര​ട്ട​റി​യു​മാ​യ ഗി​രീ​ഷ് മോ​ഹ​ന്‍റെ മ​ക​ന്‍റെ പി​റ​ന്നാ​ൾ ചെ​ല​വി​ന്‍റെ തു​ക​യും പ്ര​തി​ഭ ട്ര​ഷ​റ​ർ ര​ജ്ഞി​ത് കു​ന്ന​ന്താ​ന​ത്തി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsExpatriates
News Summary - Expatriates are global citizens of India says Gayatri Varsha
Next Story