മാതൃദിനത്തിൽ ഉണർവു പ്രതീക്ഷിച്ച് വിപണി
text_fieldsമനാമ: മാതൃദിന ആഘോഷവേളയിൽ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ച് വിപണി. മാർച്ച് 21നാണ് എല്ലാവർഷവും മാതൃദിനം ആഘോഷിക്കുന്നത്. പൂക്കൾ, ആഭരണങ്ങൾ, പെർഫ്യൂം, ചോക്ലറ്റ് തുടങ്ങിയവ അമ്മമാർക്ക് സമ്മാനിക്കാൻ കുടുംബാംഗങ്ങൾ മത്സരിക്കുന്ന ദിനമാണിത്.മികച്ചൊരു വിപണിയാണ് ഇൗ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ മാതൃദിനത്തോടനുബന്ധിച്ച് പ്രതീക്ഷിക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തിെൻറ പിടിയിൽ കഴിയുന്ന വ്യാപാരമേഖലക്ക് പുതിയൊരു ഉണർവ് മാതൃദിനം നൽകുമെന്നാണ് പൊതുവെ കരുതപ്പെടുന്നതെന്ന് നിരവധി സ്ഥാപന ഉടമകൾ ബഹ്റൈൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു.
വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും സാമൂഹിക അകല നിയന്ത്രണവും വലിയ പരിപാടികൾക്കുള്ള വിലക്കും വ്യാപാര മേഖലയെ തളർത്തിയിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ വരുന്ന മാതൃദിനം വ്യാപാരികൾക്ക് ആശ്വാസം നൽകുന്നതാണ്. പൂക്കടകൾക്ക് ഏറ്റവും മികച്ച വിപണി കിട്ടുന്ന സമയമാണ് മാതൃദിനം എന്ന് ഒരു പൂക്കട ഉടമയായ മിഷാൽ മുഹമ്മദ് പറഞ്ഞു. കോവിഡ് കാരണം നഷ്ടമായ വ്യാപാരം കുറച്ചെങ്കിലും തിരിച്ചുപിടിക്കാൻ ഇൗ ദിവസങ്ങളിൽ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഭരണക്കടകളും ഏറ്റവും പുതിയ ആഭണങ്ങൾ അവതരിപ്പിച്ച് മാതൃദിനത്തെ വരവേൽക്കാൻ ഒരുങ്ങിയിട്ടുണ്ട്.ചോക്ലറ്റുകൾ, പൂക്കൾ തുടങ്ങിയവക്ക് ആകർഷകമായ ഒാഫറുകളും വിവിധ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.