ജൂലൈയിൽ 327 ദശലക്ഷം ദീനാറിെൻറ കയറ്റുമതി
text_fieldsമനാമ: ജൂലൈ മാസം ബഹ്റൈനിൽനിന്ന് 327 ദശലക്ഷം ദീനാറിെൻറ ചരക്കുകൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചതായി ബഹ്റൈൻ ഇ-ഗവൺമെൻറ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. പോയ മാസം 418 ദശലക്ഷം ദീനാറിെൻറ ചരക്കുകളാണ് ഇറക്കുമതി ചെയ്തത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ഇത് 378 ദശലക്ഷം ദീനാറായിരുന്നു. ഇറക്കുമതി ചെയ്തവയിൽ 71 ശതമാനവും 10 രാജ്യങ്ങളിൽനിന്നാണ്. ബ്രസീലിൽനിന്ന് 59 ദശലക്ഷം ദീനാറിെൻറ ഉൽപന്നങ്ങളാണ് ഇറക്കുമതി ചെയ്തത്.
ചൈനയിൽനിന്ന് 50 ദശലക്ഷം ദീനാറിെൻറ ഉൽപന്നങ്ങളും യു.എ.ഇയിൽനിന്ന് 31 ദശലക്ഷം ദീനാറിെൻറ ഉൽപന്നങ്ങളുമാണ് ഇറക്കുമതി ചെയ്തത്.
മുൻവർഷത്തെ അപേക്ഷിച്ച് ഇപ്രാവശ്യം 62 ശതമാനം കയറ്റുമതി വളർച്ച നേടി. 2020ൽ 202 ദശലക്ഷം ദീനാറായിരുന്നുവെങ്കിൽ ഇക്കുറി 327 ദശലക്ഷം ദീനാറായി ഉയർന്നു. സൗദിയിലേക്ക് 75 ദശലക്ഷം ദീനാറിെൻറയും അമേരിക്കയിലേക്ക് 54 ദശലക്ഷം ദീനാറിൻെറയും ഈജിപ്തിലേക്ക് 29 ദശലക്ഷം ദീനാറിെൻറയും ചരക്കുകളാണ് ബഹ്റൈനിൽനിന്ന് കഴിഞ്ഞ മാസം കയറ്റി അയച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.