ഫേബർ കാസ്റ്റൽ സ്പെക്ട്ര 2023: വിജയികളെ പ്രഖ്യാപിച്ചു
text_fieldsമനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2023’ എന്നപേരിൽ ആർട്ട് കാർണിവൽ നടത്തി.
രാജ്യത്തെ വിദ്യാർഥികൾക്കുള്ള ഏറ്റവും വലിയ കലാമത്സരമാണ് ഇത്. പതിനഞ്ചാമത് ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര’ കാർണിവൽ ഇന്ത്യൻ സ്കൂൾ-ഇസ ടൗൺ പരിസരത്ത് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലം ഉദ്ഘാടനം ചെയ്തു. കലാമത്സര വിജയികളുടെ പ്രഖ്യാപനം വൈകീട്ട് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് നിർവഹിച്ചു. 25 സ്കൂളുകളിൽ നിന്നായി ഏകദേശം 3000 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മുതിർന്നവരുടെ ഗ്രൂപ്പിനും (18 വയസ്സിനു മുകളിലുള്ളവർ) മത്സരം ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാവർക്കും ഡ്രോയിങ് മെറ്റീരിയലും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകി.ഇന്ത്യൻ സ്കൂൾ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിജയികളെ ആദരിച്ചു.
ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, അഡ്വൈസർ/എക്സ് ഒഫീഷ്യോ അരുൾദാസ് തോമസ്, അഡ്വൈസർ ഭഗവാൻ അസർപോട്ട, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോയന്റ് സെക്രട്ടറി നിഷ രംഗരാജൻ, ജോ. സെക്രട്ടറിയും സ്പെക്ട്ര കൺവീനറുമായ അനീഷ് ജോസ് ശ്രീധരൻ, കൺവീനർമാരായ മുരളീകൃഷ്ണൻ കൂടാതെ നിതിൻ ജേക്കബ്, ഫേബർ കാസ്റ്റൽ കൺട്രി ഹെഡ് അബ്ദുൽ ഷുക്കൂർ, നാസർ മഞ്ചേരി, സുനിൽ കുമാർ, ശ്രീധർ, സുരേഷ് ബാബു, മുരളി നോമുല, ജവാദ് പാഷ, ദീപ്ഷിക, പങ്കജ് മാലിക്, ശിവകുമാർ, കെ.ടി. സലിം, ചെമ്പൻ ജലാൽ, രാജീവൻ, നൗഷാദ്, ക്ലിഫോർഡ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിജയികളുടെ എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും 2024ലെ വാൾ, ഡെസ്ക്ടോപ് കലണ്ടറുകളിൽ പ്രസിദ്ധീകരിക്കും. കലണ്ടറുകൾ 2023 ഡിസംബർ 29ന് പുറത്തിറങ്ങും.
വിജയികൾ
ഗ്രൂപ് 1: ന്യൂ മില്ലേനിയം സ്കൂളിലെ ജുബൽ ജോൺ ജോജി, രണ്ടാം സ്ഥാനം ചിന്മയി മണികണ്ഠൻ - ഇന്ത്യൻ സ്കൂൾ, മൂന്നാം സ്ഥാനം ധ്രുവ് ടിനി ചന്ദ്-ഇന്ത്യൻ സ്കൂൾ, നാലാം സ്ഥാനം: ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂളിലെ ഹൈക്ക മുഹമ്മദ് മഫാസ്, അഞ്ചാംസ്ഥാനം ഇന്ത്യൻ സ്കൂളിലെ ആദില കുറുകത്തൊടിക.
ഗ്രൂപ് 2 : ഇന്ത്യൻ സ്കൂളിലെ എലീന പ്രസന്ന, രണ്ടാംസ്ഥാനം ദി ന്യൂ ഇന്ത്യൻ സ്കൂളിലെ ഒഇന്ദ്രില ഡെ, മൂന്നാം സ്ഥാനം ന്യൂ മില്ലേനിയം സ്കൂളിലെ ക്രിസ്റ്റി സ്റ്റീഫൻ, നാലാം സ്ഥാനം ഇന്ത്യൻ സ്കൂളിലെ ശ്രീഹരി സന്തോഷ്, അഞ്ചാംസ്ഥാനം ഇന്ത്യൻ സ്കൂളിലെ ദക്ഷ് പ്രവീൺ ഗാഥി.
ഗ്രൂപ് 3: സേക്രഡ് ഹാർട്ട് സ്കൂളിലെ എറിക്ക സിയോണ ഗോൺസാൽവസ്, രണ്ടാംസ്ഥാനം ഇന്ത്യൻ സ്കൂളിലെ അയന ഷാജി മാധവൻ, മൂന്നാംസ്ഥാനം ഏഷ്യൻ സ്കൂളിലെ കൃഷ്ണ അനിൽ കുമാർ, നാലാംസ്ഥാനം ഇന്ത്യൻ സ്കൂളിലെ ദിയ ഷെറിൻ, അഞ്ചാംസ്ഥാനം. ഏഷ്യൻ സ്കൂളിലെ അന്ന തെരേസ് സിജോ.
ഗ്രൂപ് 4: ഇന്ത്യൻ സ്കൂളിലെ ശിൽപ സന്തോഷ്, രണ്ടാംസ്ഥാനം ഏഷ്യൻ സ്കൂളിലെ ശ്രേയസ് എം.എസ്, മൂന്നാംസ്ഥാനം ഇന്ത്യൻ സ്കൂളിലെ സ്വാതി സജിത്ത്, നാലാം സ്ഥാനം ഇന്ത്യൻ സ്കൂളിലെ അൻലീൻ ആന്റണി മഴുവെഞ്ചേരിൽ , അഞ്ചാം സ്ഥാനം. ഏഷ്യൻ സ്കൂളിലെ ഫജർ ഫാത്തിമ.ഗ്രൂപ്പ് അഞ്ച്: വികാസ് കുമാർ ഗുപ്ത, രണ്ടാം സ്ഥാനം നിതാഷ ബിജു, മൂന്നാം സ്ഥാനം ഭൂപേന്ദ്ര പഥക് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.