വ്യാജ കോവിഡ് സർട്ടിഫിക്കറ്റ്കാ ണിക്കുന്നവർക്ക് 10 വർഷം തടവ്
text_fieldsമനാമ: കോവിഡ്-19 ടെസ്റ്റ് ഫല സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിക്കുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ച് വ്യക്തമാക്കി.
വ്യാജ സർട്ടിഫിക്കറ്റുകൾ സൃഷ്ടിക്കുന്നത് ആളുകളെ അപകടത്തിലാക്കുക മാത്രമല്ല, കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ബോധവത്കരണ കാമ്പയിൻ പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ആർ.ടി.പി.സി.ആർ പരിശോധനാഫലങ്ങളിൽ കൃത്രിമം കാണിച്ചതിന് നിരവധി പേരെ ഹൈ ക്രിമിനൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി വിവിധ തടവുകൾക്ക് ശിക്ഷിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.