Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനോര്‍ക്ക റൂട്ട്‌സിന്റെ...

നോര്‍ക്ക റൂട്ട്‌സിന്റെ പേരിൽ വ്യാജ സംഘങ്ങൾ; നിയമനടപടിയെന്ന് സി.ഇ.ഒ

text_fields
bookmark_border
നോര്‍ക്ക റൂട്ട്‌സിന്റെ പേരിൽ വ്യാജ സംഘങ്ങൾ; നിയമനടപടിയെന്ന് സി.ഇ.ഒ
cancel
Listen to this Article

മനാമ: നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധികളെന്ന വ്യാജേന വിദേശത്തേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു. ഇത്തരത്തിലുള്ള സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. നോർക്കയുടെ പേരുപറഞ്ഞ് റിക്രൂട്ട്മെന്റെ് തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതായി ബഹ്റൈനിൽനിന്നുൾപ്പെടെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകുന്നതെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത ബഹ്റൈനിലെ ഏജൻസിയെക്കുറിച്ച് 'ഗൾഫ് മാധ്യമം' ഉൾപ്പെടെ മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത നൽകിയിരുന്നു.

മലയാളികളായ 10 നഴ്സുമാരാണ് ഏജൻസിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. നോര്‍ക്ക റൂട്ട്‌സിന്റെ സേവനങ്ങള്‍ക്കോ പദ്ധതികള്‍ക്കോ ഇടനിലക്കാരായി സംസ്ഥാനത്തിനകത്തോ പുറത്തോ വ്യക്തികളെയോ ഏജന്‍സികളെയോ നിയോഗിച്ചിട്ടില്ലെന്ന് സി.ഇ.ഒ അറിയിച്ചു. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴിയും അതിന്റെ ഓഫിസുകള്‍ വഴിയുമാണ് സേവനങ്ങളും പദ്ധതികളും നടപ്പാക്കുന്നത്. നോര്‍ക്കയുമായി ബന്ധപ്പെട്ട ഏതുസംശയത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. 0091 880 20 12345 എന്ന നമ്പറില്‍ വിദേശത്തുനിന്നും മിസ്ഡ് കാള്‍ സേവനവും ലഭ്യമാണ്. ഔദ്യോഗിക വെബ്‌സൈറ്റ് അല്ലാതെയുള്ള വെബ്‌സൈറ്റ് ലിങ്കുകള്‍, സമൂഹ മാധ്യമ ലിങ്കുകള്‍ തുടങ്ങിയവയിലും നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് അടക്കമുള്ള സേവനങ്ങള്‍ക്കായി അപേക്ഷിച്ച് വഞ്ചിതരാവരുതെന്നും സി.ഇ.ഒ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaFake groups of Norca RootsCEO said take legal action
News Summary - Fake groups in the name of Norca Roots -CEO
Next Story