ഇന്ത്യൻ സ്കൂളിനെതിരെ നടക്കുന്നത് വ്യാജ പ്രചാരണം –ഭാരവാഹികൾ
text_fieldsമനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈന് എതിരെ ഒരുവിഭാഗം നടത്തുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, സ്‌കൂളിനെ പിന്തുണക്കുന്ന പ്രോഗ്രസിവ് പാരൻറ്സ് അലയന്‍സ് (പി.പി.എ) രക്ഷാധികാരി മുഹമ്മദ് ഹുസൈന്‍ മാലീം, കൺവീനർ വിപിൻ കുമാർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സ്കൂളിെൻറ വിശ്വാസ്യതയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചിലർ വ്യാപകമായി വ്യാജ ആരോപണം പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഒരു രക്ഷിതാവ് കഴിഞ്ഞ വർഷം ഫീസ് അടക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്തെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ആറു വർഷത്തിനുള്ളിൽ അത്തരമൊരു സംഭവം നടന്നതായി അറിവില്ല. ആരെങ്കിലും അവരുടെ വ്യക്തിപരമായ പ്രശ്‌നത്തിൽ ആത്മഹത്യയോ മറ്റോ ചെയ്താൽ അതെല്ലാം സ്കൂളിെൻറ തലയിൽ കെട്ടിെവക്കുന്നത് നികൃഷ്ടവും നിന്ദ്യവുമാണ്.
പ്രോഗ്രസിവ് പാരൻറ്സ് അലയന്സിെൻറ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ വന്നശേഷം അർഹതപ്പെട്ട നൂറുകണക്കിന് വിദ്യാർഥികൾക്കാണ് ഫീസിളവ് നൽകിവരുന്നത്. 2018-19, 2019-20 എന്നീ അധ്യയന വർഷങ്ങളിൽ മാത്രം 1000ത്തോളം വിദ്യാർഥികൾക്ക് ഫീസിളവ് നൽകി. കുടുംബനാഥൻ മരിക്കുകയോ അസുഖബാധിതനാകുകയോ ചെയ്ത് നിരാലംബരായ വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കുന്നതിനും അവരുടെ തുടർപഠനം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതെല്ലാം പ്രചാരണവിഷയമാക്കി നേട്ടമുണ്ടാക്കാന്‍ ഭരണസമിതിക്കോ പി.പി.എക്കോ താല്‍പര്യമില്ല.
സ്‌കൂൾ ഫീസ് അടക്കണം എന്നാവശ്യപ്പെട്ട് പലപ്പോഴും സർക്കുലർ അയക്കാറുണ്ട്. 12000ത്തിലധികം കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂൾ ഫീസടക്കാത്ത വിദ്യാർഥികൾക്കെതിരെ മറ്റ് സ്‌കൂളുകൾ സ്വീകരിക്കുന്നതുപോലെ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വലിയ ഫീസ് കുടിശ്ശിക വരുത്തിയതിനാൽ നിരന്തരം സ്‌കൂളിൽനിന്ന് സർക്കുലർ അയച്ചിട്ടും തുടര്‍നടപടികള്‍ക്കായി സ്കൂള്‍ അധികൃതരെയോ അധ്യാപകരെയോ സമീപിക്കാത്ത രക്ഷാകർത്താക്കളുടെ കുട്ടികളെ മാത്രമാണ് താൽക്കാലികമായി ഓൺലൈൻ ക്ലാസില്‍നിന്ന് മാറ്റിനിര്‍ത്തിയത്. അവരിൽ പലരും സി.ബി.എസ്.ഇയുടെയും വിദ്യാഭ്യാസ വകുപ്പിെൻറയും രജിസ്ട്രേഷന് ആവശ്യമായ രേഖകള്‍പോലും സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സ്‌കൂൾ മാനേജ്‌മെൻറും അക്കാദമിക് ടീമും ആലോചിച്ച് അവരെ മാറ്റിനിര്‍ത്തിയത്. കുറച്ചെങ്കിലും ഫീസടക്കുകയോ തങ്ങളുടെ പ്രശ്നങ്ങൾ അറിയിക്കുകയോ ചെയ്യുന്ന മുറക്ക് ക്ലാസ് തുറന്നുകൊടുക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ, ഫീസ് കുടിശ്ശികയുള്ള കുട്ടികളെ മുഴുവൻ സ്‌കൂളിൽനിന്ന് പുറത്താക്കിയെന്നും തങ്ങൾ നിരന്തരം ഇടപെട്ടതുകൊണ്ട് മാനേജ്മെൻറ് നിലപാട് മാറ്റിയെന്നുമുള്ള നുണപ്രചാരണവുമായി ചിലർ ഇറങ്ങിയിട്ടുണ്ട്. ഇല്ലാത്ത ഒരു കാര്യം ഉന്നയിച്ച് നിക്ഷിപ്ത ലക്ഷ്യത്തോടെ സ്കൂളിനെതിരെ ദുരാരോപണം ഉന്നയിക്കുന്നത് അധികാരക്കൊതിമൂത്ത ചിലരുടെ ജല്‍പനമാണ്. ഫീസടക്കാന്‍ നിർവാഹമില്ലാത്ത കുട്ടികളെ സഹായിക്കാനെന്ന പേരിൽ സുമനസ്സുകളിൽനിന്ന് ഫണ്ട് സമാഹരിക്കുകകൂടി ചെയ്യുന്നതായി അറിഞ്ഞിട്ടുണ്ട്. എന്നാൽ, ഇങ്ങനെ ധനം സമാഹരിച്ച് ആരെയെങ്കിലും സഹായിച്ചതിെൻറ ഭാഗമായി ഒരു ദീനാർപോലും ഫീസ് കുടിശ്ശിക ഉള്ളവർ അധികമായി അടച്ചതായി അറിവില്ല.
'യു.പി.പി എജുക്കേഷൻ ഹെല്‍പ്' എന്നപേരിൽ ചിലർ ധനസമാഹരണം നടത്തിയിട്ടുണ്ടെന്നും അതിൽനിന്ന് തങ്ങളുടെ കുട്ടികൾക്ക് സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് കുറച്ച് രക്ഷിതാക്കൾ രേഖാമൂലവും അല്ലാതെയും സ്‌കൂളിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരെങ്കിലും കുട്ടികളുടെ പേരിൽ ധനസമാഹാരണം നടത്തുന്നുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണെന്ന പ്രസ്താവന സ്കൂള്‍ മാനേജ്മെൻറ് ആരുടെയും പേര് സൂചിപ്പിക്കാതെ നല്‍കാന്‍ നിർബന്ധിതമായത്.
റിഫ കാമ്പസിെൻറ നിർമാണത്തിന് ആവശ്യമായ പണം കണ്ടെത്തിയത് സ്കൂളിെൻറ സ്റ്റാഫിന് ഇൻഡമ്നിറ്റിയും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ട റിസർവ് ഫണ്ട് ബാങ്കിൽ ജാമ്യം നൽകിക്കൊണ്ടാണ്. കെട്ടിട നിർമാണം ആരംഭിച്ച അന്നു മുതൽ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെൻറ് ഫീ എന്ന പേരിൽ രക്ഷിതാക്കളിൽനിന്ന് അഞ്ച് ദീനാർ വീതം വാങ്ങിയെങ്കിലും ഒരു ദീനാർ പോലും അന്നത്തെ കമ്മിറ്റി ലോണിെൻറ തിരിച്ചടവിന് ഉപയോഗിച്ചില്ല. വായ്പ തിരിച്ചടവിന് മൂന്ന് വർഷത്തെ മൊറേട്ടാറിയം വാങ്ങി അതിെൻറ ബാധ്യത തുടർന്നുവന്ന ഭരണസമിതിയുടെ തലയിൽ കെട്ടിവെക്കുകയാണ് അവർ ചെയ്തത്.
കഴിഞ്ഞ മഴക്കാലത്ത് റിഫ കാമ്പസിെൻറ മേൽക്കൂര ചോർന്നത് വാട്ടർ പ്രൂഫിെൻറ തകരാറുകൊണ്ടാണ്. വാട്ടർ പ്രൂഫ് ചെയ്ത കമ്പനിയെ സമീപിക്കാന്‍ ശ്രമിച്ചപ്പോൾ ആ കമ്പനി വർഷങ്ങൾക്ക് മുമ്പ് തന്നെ പൂട്ടിപ്പോയി എന്നാണറിഞ്ഞത്. വാട്ടർപ്രൂഫിന് കമ്പനി നൽകിയ ഗാരൻറി കേവലം അഞ്ചുവർഷം മാത്രമാണ്. ബഹ്റൈനില്‍ കുറഞ്ഞത് 10-15 വർഷമാണ് വാട്ടർ പ്രൂഫിന് നൽകുന്ന ഗാരൻറി എന്നിരിക്കെയാണ് ഗാരൻറിയില്ലാതെ മുഴുവൻ തുകയും നൽകിയതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.