സുധീറിെൻറ കുടുംബത്തിന് സഹായധനം കൈമാറി
text_fieldsമനാമ: ബഹ്‌റൈൻ പ്രതിഭയുടെ മുൻനിര പ്രവർത്തകനായിരുന്ന മലപ്പുറം മൊറയൂർ സ്വദേശി സുധീറിെൻറ കുടുംബത്തെ സഹായിക്കുന്നതിനായി ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച സഹായ നിധി ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് റിയാസ് കൈമാറി.
സുധീറിെൻറ വീട്ടുപരിസരത്ത് നടന്ന ചടങ്ങിൽ സി.പി.എം മൊറയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹംസ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല സെക്ര േട്ടറിയറ്റ് അംഗം വി.പി. അനിൽ, മൊറയൂർ ഏരിയ സെക്രട്ടറി പ്രമോദ് ദാസ്, ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് സുർജിത്, ബഹ്‌റൈൻ പ്രതിഭയെ പ്രതിനിധാനംചെയ്ത് പി.ടി. നാരായണൻ, മൊയ്‌തീൻ പൊന്നാനി എന്നിവരും സംബന്ധിച്ചു. പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് ഓൺലൈനിൽ ആശംസ അർപ്പിച്ചു. സുധീറിെൻറ മൂത്ത മകൾ അനീനയുടെ മെഡിക്കൽ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത ബഹ്‌റൈനിലെ സാമൂഹികപ്രവർത്തകനും വ്യവസായിയുമായ കെ.ജി. ബാബുരാജ് ഏൽപിച്ച ഒന്നാം സെമസ്റ്റർ പഠന ചെലവിനുള്ള തുകയും ചടങ്ങിൽ കൈമാറി. ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുകയായിരുന്ന സുധീർ ഹൃദയാഘാതത്തെത്തുടർന്നാണ് നിര്യാതനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.