Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightധാ​ർ​മി​ക...

ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളി​ലൂ​ടെ കു​ടും​ബം ജീ​വ​സ്സു​റ്റ​താ​ക്കു​ക -പി. ​മു​ജീ​ബ് റ​ഹ്‌​മാ​ൻ

text_fields
bookmark_border
ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളി​ലൂ​ടെ കു​ടും​ബം  ജീ​വ​സ്സു​റ്റ​താ​ക്കു​ക -പി. ​മു​ജീ​ബ് റ​ഹ്‌​മാ​ൻ
cancel
camera_alt

ഫ്ര​ൻ​ഡ്‌ സ്റ്റ​ഡി സ​ർ​ക്ക്ൾ മ​നാ​മ കെ ​സി​റ്റി​യി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​ധ്യ​ക്ഷ്യ​ൻ പി. ​മു​ജീ​ബ് റ​ഹ്‌​മാ​ൻ സം​സാ​രി​ക്കു​ന്നു

മ​നാ​മ: സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ളി​ലെ ന​ന്മ​തി​ന്മ​ക​ളെ അ​വ​ധാ​ന​ത​യോ​ടെ സ​മീ​പി​ക്കു​ക​യും ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ മു​റു​കെ​പ്പി​ടി​ച്ച് കു​ടും​ബം എ​ന്ന സാ​മൂ​ഹി​ക സം​വി​ധാ​ന​ത്തെ കെ​ട്ടു​റ​പ്പു​ള്ള​താ​ക്ക​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​ധ്യ​ക്ഷ്യ​ൻ പി. ​മു​ജീ​ബ് റ​ഹ്‌​മാ​ൻ പ​റ​ഞ്ഞു. ഫ്ര​ൻ​ഡ്‌ സ്റ്റ​ഡി സ​ർ​ക്ക്ൾ മ​നാ​മ കെ ​സി​റ്റി​യി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റ​ബ്ബി​ന്‍റെ ത​ണ​ലി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തി​ൽ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ കു​ടും​ബ സം​വി​ധാ​നം ഇ​ന്ന് നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഏ​റെ സ​ങ്കീ​ർ​ണ​മാ​ണെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. സ്ത്രീ​യും പു​രു​ഷ​നും വീ​ടി​ന്‍റെ​യും മ​ക്ക​ളു​ടെ​യും പ​രി​പാ​ല​ക​രാ​ണ്.

ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നീ​തി​പൂ​ർ​വം നി​ർ​വ​ഹി​ക്കു​വാ​ൻ ഇ​ണ​ക​ൾ ഒ​രു​പോ​ലെ ബാ​ധ്യ​സ്ഥ​രാ​ണ്. മ​ക്ക​ളി​ലു​ണ്ടാ​കു​ന്ന നി​ഷേ​ധാ​ത്മ​ക​മാ​യ സ​മീ​പ​ന​ങ്ങ​ളു​ടെ കാ​ര​ണ​ക്കാ​ർ ഒ​ര​ള​വു​വ​രെ ര​ക്ഷി​താ​ക്ക​ൾ ത​ന്നെ​യാ​ണ്.

മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്നാ​ണ് മ​ക്ക​ളു​ടെ സ്വ​ഭാ​വ​രൂ​പ​വ​ത്ക​ര​ണ​വും വ്യ​ക്തി​ത്വ രൂ​പ​വ​ത്ക​ര​ണ​വും ഉ​ണ്ടാ​വു​ന്ന​ത്. വീ​ട​ക​ങ്ങ​ൾ സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞ​താ​ക്കാ​ൻ കു​ടും​ബ​ത്തി​ലെ ഓ​രോ അം​ഗ​ങ്ങ​ളും മു​ൻ​കൈ എ​ടു​ക്കേ​ണ്ട​തു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ൾ പ​ര​സ്പ​രം താ​ങ്ങും ത​ണ​ലു​മാ​വേ​ണ്ട​വ​രാ​ണ്. ജീ​വി​ത​ത്തി​ന്‍റെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മ​ക്ക​ൾ​ക്ക് ചെ​ന്നെ​ത്താ​വു​ന്ന ആ​ശ്വാ​സ​തീ​ര​ങ്ങ​ളാ​വ​ണം മാ​താ​പി​താ​ക്ക​ൾ.

പ​ര​സ്പ​രം പി​ന്തു​ണ​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ അം​ഗ​ങ്ങ​ൾ​ക്ക് കു​ടും​ബം എ​ന്ന​ത് സ​മാ​ധാ​ന​വും സു​ര​ക്ഷി​ത​ത്വ​വും ല​ഭി​ക്കു​ന്ന ഇ​ട​മാ​യി അ​നു​ഭ​വ​പ്പെ​ടും. വി​ശ്വാ​സ​ത്തി​ന്‍റെ​യും ധാ​ർ​മി​ക​ത​യു​ടെ​യും പി​ൻ​ബ​ല​ത്തി​ലും ക​രു​ത്തി​ലു​മാ​ണ് കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കു​ക.

ആ​ധു​നി​ക ലോ​ക​ത്ത് കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു​ണ്ട്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ, ന​വ ലി​ബ​റ​ലി​സം, ഉ​ദാ​ര​ലൈം​ഗി​ക​ത, നി​യ​മ​ര​ഹി​ത​മാ​യ വ്യ​ക്തി​വാ​ദ​ങ്ങ​ൾ, ഫെ​മി​നി​സം തു​ട​ങ്ങി​യ​വ കു​ടും​ബ​ബ​ന്ധ​ങ്ങ​ളെ ദു​ർ​ബ​ല​മാ​ക്കാ​ൻ ഇ​ട​യാ​ക്കു​ന്നു. എ​ന്നാ​ൽ, ഇ​സ്‌​ലാ​മി​ക ദ​ർ​ശ​നം കു​ടും​ബ​ബ​ന്ധ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്താ​നും കൂ​ടു​ത​ൽ പ​ശി​മ​യു​ള്ള​താ​ക്കാ​നു​മു​ള്ള മാ​ർ​ഗ​ങ്ങ​ളാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. വി​ശ്വാ​സം മു​റു​കെ​പ്പി​ടി​ച്ചു പ്ര​പ​ഞ്ച​നാ​ഥ​നോ​ട് അ​ടു​ക്കു​വാ​ൻ വി​ശ്വാ​സി​ക​ൾ ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ജ്മ​ൽ ശ​റ​ഫു​ദ്ദീ​ന്‍റെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ മ​നാ​മ ഏ​രി​യ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്‌ മു​ഹ്‌​യു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജാ​സി​ർ പി.​പി സ്വാ​ഗ​ത​വും മു​നീ​ർ എം.​എം. ന​ന്ദി​യും പ​റ​ഞ്ഞു. സ​മീ​ർ, അ​ബ്ദു​ല്ല​ത്തീ​ഫ്, അ​ജ്മ​ൽ, ഇ​സ്‌​ഹാ​ഖ്‌, നി​യാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ.​എം. ഷാ​ന​വാ​സ് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsP Mujeeb Rahman
News Summary - Family through moral values make alive -P. Mujeeb Rahman
Next Story