Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅം​ബാ​സ​ഡ​ർ പീ​യൂ​ഷ്...

അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ​ക്ക് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ​ക്ക് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ടി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ​ക്കും പ​ത്നി മോ​ണി​ക്ക ശ്രീ​വാ​സ്ത​വ​ക്കും യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ടി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ​ക്കും പ​ത്നി മോ​ണി​ക്ക ശ്രീ​വാ​സ്ത​വ​ക്കും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ബ​ഹ്‌​റൈ​നി​ലെ ത​ന്റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന അ​ദ്ദേ​ഹം പു​തി​യ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് ഉ​ട​ൻ യാ​ത്ര​യാ​കും. ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ.​സി.​ആ​ർ.​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ അം​ബാ​സ​ഡ​റെ​യും പ​ത്നി​യെ​യും ആ​ദ​രി​ച്ചു.

ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളി​ൽ ശാ​ശ്വ​ത​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​തി​ലും അ​ദ്ദേ​ഹം പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ബ​ഹ്‌​റൈ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​മാ​യും ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളു​മാ​യും അ​ദ്ദേ​ഹം സ​ജീ​വ​മാ​യി ഇ​ട​പ​ഴ​കു​ക​യും സ​ഹ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യി ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ബ​ഹ്‌​റൈ​ൻ സ​ർ​ക്കാ​റി​ൽ​നി​ന്നും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച ഊ​ഷ്മ​ള സ്വീ​ക​ര​ണ​ത്തി​നും പി​ന്തു​ണ​ക്കും അം​ബാ​സ​ഡ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

പ​രി​പാ​ടി​യി​ൽ കീ​ൻ ഫോ​ർ ബ​ഹ്റൈ​ൻ, കോ​സ്റ്റ് അ​ക്കൗ​ണ്ട് ഓ​ഫ് ഇ​ന്ത്യ, ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, തെ​ലു​ഗു ക​ലാ​സ​മി​തി, ബ​ഹ്റൈ​ൻ പ്ര​തി​ഭ, എ​സ്.​എ​ൻ.​സി.​എ​സ്, കേ​ര​ള ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ​ൻ ഡെ​ന്റി​സ്റ്റ്സ് ഓ​ഫ് ബ​ഹ്റൈ​ൻ, കെ.​സി.​എ, പാ​ല​ക്കാ​ട് ആ​ർ​ട്ട് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ തി​യ​റ്റ​ർ, ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള, ബ​ഹ്‌​റൈ​ൻ സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി, കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്, സം​സ്‌​കൃ​തി ബ​ഹ്‌​റൈ​ൻ, ബ​ഹ്‌​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം, പ​ട​വ് തു​ട​ങ്ങി​യ അ​സോ​സി​യേ​ഷ​നു​ക​ളും അം​ബാ​സ​ഡ​റെ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmbassadorfarewellPiyush
Next Story